45 വര്‍ഷം ഭാരതത്തില്‍ സേവനം നടത്തിയ സിസ്റ്റര്‍ പാസ്‌കല്‍ നിത്യതയിൽ

ഡബ്ലിന്‍: 45 വര്‍ഷം വെസ്റ്റ്‌ ബംഗാൾ സംസ്ഥാനത്തെ, കൊല്‍ക്കത്ത എന്ന നഗരത്തിലെ തെരുവോരങ്ങളില്‍ ജീവിക്കുകയും ഒട്ടനവധി അനാഥാലയങ്ങള്‍ നിര്‍മ്മിക്കുകയും അവിടെ അനേകം കുഞ്ഞുങ്ങള്‍ക്കു വിദ്യാഭ്യാസം നല്‍ക്കുകയും ചെയ്ത ഐറിഷ് സന്യാസിനി സിസ്റ്റര്‍ പാസ്‌കല്‍ നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ഡബ്ലിനിലെ കോണ്‍വന്റില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

മദര്‍ തെരേസയോടൊത്തു സിസ്റ്റര്‍ നിരവധി പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്. ഭാരതത്തെ ഏറെ സ്‌നേഹിച്ചിരുന്ന സിസ്റ്റര്‍ പാസ്‌കല്‍ തൊണ്ണൂറ്റി ഒന്‍പതാം ജന്മദിനത്തില്‍ കിട്ടിയ സമ്മാനത്തുകയും ഇന്ത്യയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍ക്കുകയും ചെയ്തിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് പകൽ 11ന് അയര്‍ലണ്ടിലെ ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടക്കും.

Comments (0)
Add Comment