ഡോ. ടി പി ഏബ്രഹാം നിത്യതയിൽ

ആലുവ: ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ മുൻ ആക്ടിംഗ് പ്രസിഡന്റും ആലുവ ഡ്യുലോസ് ബൈബിൾ കോളേജ് സ്ഥാപകനുമായ വാഴൂർ തോട്ടുങ്കൽ ഡോ. ടി പി ഏബ്രഹാം (68) ജൂൺ 20ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരികമായി ക്ഷീണിതനായി വിശ്രമത്തിലായിരുന്നു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ആക്ടിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള ഇദ്ദേഹം സി ഇ എമ്മിന്റെ ജനറൽ പ്രസിഡന്റും ആയിരുന്നു

ശാരോൻ സണ്ടേസ്കൂൾ കേന്ദ്രീകൃത പാഠ്യപദ്ധതി നടപ്പിലാക്കുവാൻ താൻ വഹിച്ച പങ്ക് വിലപ്പെട്ടതാണ്. അനുഗ്രഹീത ഗ്രന്ഥകർത്താവും എഴുത്തുകാരനുമായിരുന്നു. അമേരിക്കയിലെ ഫുള്ളർ സർവകലാശാലയിൽ നിന്നും ‘ചർച് പ്ലാന്റിങിൽ’ പി.എച്.ഡി നേടിയിയിട്ടുണ്ട്.
ഭാര്യ: ഡോ. മോളി ഏബ്രഹാം
മക്കൾ: ഗ്രേസ് പോത്തൻ, ഇമ്മാനുവേൽ പോത്തൻ
മരുമകൾ: അലിസൻ പോത്തൻ
സംസ്കാരം പിന്നീട്

Comments (0)
Add Comment