കോവിഡ് വാക്സിനുകളെ പിന്തുണച്ച് ഫ്രാങ്ക്ലിൻ ഗ്രഹാം

ന്യൂയോർക്ക്: പ്രശസ്ത സുവിശേഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാം കോവിഡ് വാക്സിനുകളെ പിന്തുണച്ച് പ്രസ്താവന നടത്തി. വാക്സിനുകളെ അംഗീകരിക്കുന്നതായും ജീവൻ രക്ഷിക്കുന്ന കാര്യത്തിൽ ‘ഇത് തിരുവെഴുത്തുകളുമായി പൊരുത്തപ്പെടുന്നു’ എന്നും വാക്‌സിനുകളെക്കുറിച്ച് ക്രിസ്ത്യൻ സമൂഹത്തിലെ ഭിന്നത പരിശോധിച്ച എബിസി ന്യൂസിനോട് ഗ്രഹാം അഭിപ്രായപ്പെട്ടു.

താൻ വാക്സിൻ സ്വീകരിച്ചു എന്നു ഗ്രഹാം പറഞ്ഞു. “ഈ വാക്സിനുകൾ വികസിപ്പിക്കുന്നതിന് ഈ സമയവും പരിശ്രമവും പണവും ചെലവഴിച്ച ഡോക്ടർമാർക്കും ഗവേഷകർക്കുമായി ദൈവത്തിന് നന്ദി,” എബ്രഹാം പറഞ്ഞു. “അമേരിക്കൻ ജനത അവ പ്രയോജനപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” വാക്സിൻ എടുക്കരുതെന്ന് സഭയോട് പറയുന്ന പാസ്റ്റർമാരെയും ഗ്രഹാം വിമർശിച്ചു. വാക്‌സിനിനെ എതിർക്കുന്ന പ്രമുഖ ശുശ്രൂഷകരെ എബിസി ന്യൂസ് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വെളളക്കാരായ പകുതിയോളം (54 ശതമാനം) ഇവാഞ്ചലിക്കൽ സമൂഹം “തീർച്ചയായും അല്ലെങ്കിൽ മിക്കവാറും” വാക്സിൻ സ്വീകരിക്കുമെന്ന് പറഞ്ഞു. മറ്റുള്ളവരുമായുള്ള ശരാശരിയിൽ അത് വളരെ കുറവാണ്- കത്തോലിക്കർ (77 ശതമാനം), കറുത്ത പ്രൊട്ടസ്റ്റന്റ് (64 ശതമാനം), നിരീശ്വരവാദികൾ (90 ശതമാനം).

കോവിഡ്-19 വാക്സിനുകൾ രാജ്യമെമ്പാടും വിതരണം ചെയ്തതിനാൽ രാജ്യത്തിന്റെ മഹാമാരിയുടെ അണുബാധ നിരക്ക് കുറഞ്ഞു വരികയാണ്. ബ്ലൂംബെർഗിന്റെ കോവിഡ് വാക്സിൻ ട്രാക്കർ പറയുന്നതനുസരിച്ച് തിങ്കളാഴ്ച വരെ 100 ദശലക്ഷത്തിലധികം ഡോസുകൾ നൽകി. ഓരോ ദിവസവും ശരാശരി 2.4 ദശലക്ഷം അമേരിക്കക്കാർക്ക് വാക്സിനേഷൻ നൽകുന്നു.

Comments (0)
Add Comment