ഐപിസി ആലപ്പുഴ വെസ്റ്റ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജിൻ്റെ ഭാര്യ ലീലാമ്മ എബ്രഹാം(70) നിത്യതയിൽ

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജിന്റെ സഹധർമ്മിണിയും പിവൈപിഎ സംസ്ഥാന ട്രഷറാർ വെസ്‌ലി പി എബ്രഹാമിൻ്റെ മാതാവുമായ പന്തലോടീൽ ഒലിവ് കോട്ടേജിൽ ഭാര്യ ലീലാമ്മ എബ്രഹാം(70) മാർച്ച് 15ന് രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. തിരുവല്ല വെണ്ണിക്കുളം കുലത്താക്കൽ ചെള്ളേത്ത് കുടുംബാംഗമാണ്.

മക്കൾ: വെസ്ലി പി. എബ്രഹാം(പിവൈപിഎ സംസ്ഥാന ട്രഷറർ), പ്രിൻസിലി ബിനോയി (ഒമാൻ).
മരുമക്കൾ- മിനി വെസ്ലി, ബിനോയി എബ്രഹാം(ഒമാൻ).

Comments (0)
Add Comment