ലോക വനിതാ ദിനത്തിൽ ഫെമിനിസ്റ്റുകൾ ക്രൈസ്തവ ദേവാലയം ആക്രമിച്ചു

ഓക്സാക്ക, മെക്സിക്കോ: മെക്സിക്കോയിലെ ഓക്സാക്ക സിറ്റിയിൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ഞായറാഴ്ച നടന്ന വനിതാ അവകാശ മാർച്ചിൽ പങ്കെടുത്ത ഒരു കൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ പള്ളികൾക്കും അതുപോലെ തന്നെ പൊതുവും സ്വകാര്യവുമായ മറ്റ് കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തി.

അന്താരാഷ്ട്ര വനിതാദിനത്തിനായി മെക്സിക്കോയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി, വടികൾ ഏന്തിയ മുഖംമൂടി ധരിച്ച സ്ത്രീകൾ ദേവാലയത്തിന്റെ പ്രധാന കവാടം തുറന്നു, അകത്തെ വാതിലുകളുടെ ജനാലകൾ തകർത്തു, അകത്തു കടന്ന് ഉള്ളിലുള്ള വസ്തക്കളും ഉപകരണങ്ങളും നശിപ്പിച്ചു. നഗരത്തിലൂടെ കടന്നുപോകുമ്പോൾ ഓക്സാക്ക കത്തീഡ്രൽ, സംസ്ഥാന ആരോഗ്യ മന്ത്രാലയം, മറ്റ് സ്വകാര്യ, പൊതു കെട്ടിടങ്ങൾ എന്നിവയും തകർത്തതായി മെക്സിക്കൻ വാർത്താ ഏജൻസി ക്വാഡ്ര്‌വാറ്റിൻ വെളിപ്പെടുത്തി.

Comments (0)
Add Comment