അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സി.എ ഒരുക്കുന്ന “ജോയിയസ് നൈറ്റ്” മാർച്ച് 14 ന്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സി.എ ഒരുക്കുന്ന സ്പെഷ്യൽ സംഗീത വിരുന്ന് “ജോയിയസ് നൈറ്റ്” 2021 മാർച്ച് 14 ഞായർ വൈകുന്നേരം 6.00 മുതൽ 8.00 വരെ പനവേലി ശാലേം ഏ.ജി ചർച്ചിൽവെച്ചു നടക്കും. സാമൂഹ്യ മാധ്യമങ്ങളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

ഏ.ജി യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ഒരുക്കുന്ന ഈ അനുഗ്രഹീത വിരുന്നിൽ ദൈവം സംഗീതത്താൽ നിറച്ച സി.എ അംഗങ്ങളായ അനേക യുവജനങ്ങൾ തങ്ങളുടെ താലന്തുകൾ പങ്കുവയ്ക്കും. പാസ്റ്റർ സാം യു. (ഇളമ്പൽ) സന്ദേശം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
+91 96566 34925, +91 98478 60651

Comments (0)
Add Comment