ചർ‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ 98-ാമത് ജനറൽ കൺവെൻഷൻ ഏപ്രിലിൽ

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ റീജിയൻ 98-ാമത് ജനറൽ കൺവെൻഷൻ കോട്ടയം പാക്കിൽ  പ്രത്യാശാ നഗർ സ്റ്റേഡിയത്തിൽ വെച്ചു നടത്തപ്പെടും. ഏപ്രിൽ 22 മുതൽ 24 വരെയാണ് കൺവെൻഷൻ നടക്കുക. ഈ വർഷത്തെ കൺവെൻഷന് സുവർണജൂബിലിയുടെ തിളക്കം ഉണ്ട് എന്നതാണ് ഒരു പ്രത്യേകത.

വൈകിട്ടുള്ള മീറ്റിംഗുകളാണ് ഉണ്ടാവുക. 6.00 മണി മുതൽ 9.00 മണി വരെയായിരിക്കും കൺവൻഷൻ സമയം. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തപ്പെടുന്ന കൺവെൻഷനിൽ 200 പേർക്ക് പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ഓവർസീയർ റവ. എൻ പി കൊച്ചുമോൻ കുമരകം അറിയിച്ചു.

Comments (0)
Add Comment