റാന്നി നിയമസഭാ സീറ്റ് പെന്തെകോസ്ത് സഭാംഗത്തിനു നൽകണമെന്നു പെന്തെകോസ്ത് യൂത്ത് കൗൺസിൽ

റാന്നി: ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പെന്തെകോസ്ത് സഭാംഗങ്ങൾക്കു കുറഞ്ഞത് 3 സീറ്റെങ്കിലും നീക്കിവക്കണമെന്നു പെന്തെകോസ്ത് യുവജനങ്ങളുടെ സംയുക്ത സംഘടനയായ പി.വൈ.സി. ആവശ്യപ്പെട്ടു.
കേരളത്തിലാകെമാനം 15 ലക്ഷത്തിൽപ്പരം വോട്ടർമാരുള്ള കത്തോലിക്കർ കഴിഞ്ഞാൽ ഏറ്റവും വലിയ സമൂഹമാണ് പെന്തെകോസ്ത്.

കാലാകാലങ്ങളിൽ മാറി വനിട്ടുള്ള ഇരുമുന്നണികളും തെരഞ്ഞെടുപ്പ് വരുമ്പോൾ പെന്തെകോസ്തരോട് അടുപ്പം കാണിക്കുകയും പിന്നീട് സഭയുടെ പൊതുവായ ഒരാവശ്യം വരുമ്പോൾ തഴയുകയുമാണ് പതിവ്.

വ്യവസ്ഥാപിത പെന്തെകോസ്ത് സഭകളെക്കൂടാകെ ന്യൂ ജനറേഷൻ സഭകളെക്കൂടി ചേർത്താൽ 20 ലക്ഷത്തിനു മേൽ അംഗബലമുള്ള പെന്തെകോസ്തർക്കു റാന്നി, തിരുവല്ല, ചെങ്ങന്നൂർ, നിലമ്പൂർ ആറൻമുള, കാട്ടാക്കട തുടങ്ങി നിരവധി മണ്ഡലങ്ങളിൽ ഗണ്യമായ സ്വാധീനമുണ്ട്.

പെന്തെകോസ്ത് വോട്ടുകൾ ജയപരാജയം നിശ്ചയിക്കുന്ന റാന്നി സീറ്റ് ഇരുമുന്നണികളും പെന്തെകോസ്ത് സഭാംഗങ്ങൾക്കു നൽകേണ്ടതുണ്ട്.

ഈ തെരഞ്ഞെടുപ്പിൽ പെന്തെകോസ്ത് സഭാംഗങ്ങളെ ഇരുമുന്നണികളും പരിഗണിക്കാത്ത പക്ഷം സഭാംഗങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്കും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നു പാർട്ടി നേതാക്കൾ തിരിച്ചറിയേണമെന്നും പി.വൈ.സി. ആവശ്യപ്പെട്ടു.

Comments (0)
Add Comment