കേരള സ്റ്റേറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ഏകദിന നേതൃത്വ പരിശീലനം ചങ്ങനാശേരിയിൽ

കുമ്പനാട് : കേരള സ്റ്റേറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ഏകദിന നേതൃത്വ പരിശീലനം ‘LEARN ‘n’ LEAD’ മാർച്ച് 11 ന് ചങ്ങനാശേരിയിൽ വെച്ച് നടത്തപ്പെടും. 15 നും 40 നും ഇടയിൽ പ്രായമുള്ള ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം.

ഐപിസി പ്രയർ ടവറിൽ വെച്ച് നടത്തപ്പെടുന്ന മീറ്റിംഗ് രാവിലെ 10.00 മണിക്ക് ആരംഭിക്കും. ജി. കുഞ്ഞച്ചൻ (ഐ.പി.സി കേരളാ സ്റ്റേറ്റ് ജോ.സെക്രട്ടറി) ഉദ്ഘാടനം ചെയ്യുന്ന ഈ അനുഗ്രഹീത സമ്മേളനത്തിൽ ഇവാ. സാജു ജോൺ മാത്യു ക്ലാസ്സുകൾ നയിക്കും. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.

Comments (0)
Add Comment