സംഘർഷ സ്ഥലം പാസ്റ്റർ ജെയിസ് പാണ്ടനാടിന്റെ നേതൃത്വത്തിൽ ദൈവദാസന്മാർ സന്ദർശിച്ചു

തിരുവനന്തപുരം: വർക്കല മുള്ളറുംകോട് സഭാ മീറ്റിംഗിനിടെ സുവിശേഷവിരോധികളുടെ ഭീഷണിയുണ്ടായ ഐപിസി സഭ പാസ്റ്റർ ജെയിസ് പാണ്ടനാട് , പാസ്റ്റർ ജിജി ചാക്കോ എന്നിവർ സന്ദർശിച്ചു. പാസ്റ്റർ പീറ്റർ ദാസാണ് ഇവിടുത്തെ സഭാ ശുശ്രുഷകൻ.

പ്രാർത്ഥന നടന്നുകൊണ്ടിരുന്ന സഭയിൽ കഴിഞ്ഞ ദിവസം സുവിശേഷവിരോധികൾ കയറി ചെല്ലുകയും ഇനി ഇവിടെ പ്രാർത്ഥന നടത്താൻ പാടില്ലെന്നും ഭീഷണിയുയർത്തുകയും ചെയ്തിരുന്നു. അടുത്ത ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ഇവിടെ നിങ്ങൾ കടന്നു വരരുതെന്നും ഭീഷണിപ്പെടുത്തി.
തുടർന്ന്, സംഭവ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയായിരുന്നു.

Comments (0)
Add Comment