ഐപിസി ചാത്തന്നൂർ സെന്ററിന്റെ നേതൃത്വത്തിൽ പരസ്യയോഗം നടത്തി

ശാലോം ധ്വനി ലേഖകൻ

കൊല്ലം: ഐ.പി.സി. ചാത്തനൂർ സെന്റർ ഇവാൻജലിസം ബോർഡിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ കോയിപ്പാട് ഹൗസിങ്ങ് കോളനി ജംഗ്ഷനിൽ പരസ്യയോഗം നടത്തി. പിവൈപിഎ സെന്റർ പ്രസിഡന്റ് പാസ്റ്റർ മാക്സ്വെൽ ലീഡ് ചെയ്ത യോഗം സെന്റർ സെക്രട്ടറി പാസ്റ്റർ സാജൻ ഈശോ പ്ലാച്ചേരി പ്രാർത്ഥിച്ച് ആരംഭിച്ചു, പാസ്റ്റർ രാജൻ വർഗീസ് സന്ദേശം നല്കി. ബ്യൂല, ബ്ലസിംഗ് ഗാനശുശ്രൂഷ നടത്തി. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തങ്കച്ചൻ ജോർജ് സമാപന സന്ദേശം നല്കി. ഇവാൻജലിസം കൺവീനർ പാസ്റ്റർസി.റ്റി. ജോസ് നേതൃത്വം നല്കി.

Comments (0)
Add Comment