6-ാമത് ഐപിസി വാഴൂർ സെന്റർ കൺവൻഷൻ മാർച്ച് 6, 7 തീയതികളിൽ

കോട്ടയം : ഐപിസി വാഴൂർ സെന്റർ 6-ാമത് കൺവൻഷൻ മാർച്ച് 6, 7 തീയതികളിൽ വൈകുന്നേരം 6.00 മുതൽ 9.00 വരെ പൊൻകുന്നം ഒന്നാം മൈലിൽ വെച്ച് നടത്തപ്പെടും. വിവിധ ഓൺലൈൻ മീഡിയകളിൽ തത്സമയം ഉണ്ടായിരിക്കും.

സെന്റർ പ്രസിഡന്റ് പാ. സജി പി. മാത്യു ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാജു സി ജോസഫ്, ഷാജി എം. പോൾ എന്നിവർ ദൈവവചനം ശുശ്രുഷിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം വഹിക്കും.

Comments (0)
Add Comment