ഐപിസി ആറ്റിങ്ങൽ സെന്റർ വാർഷിക കൺവൻഷൻ ഫെബ്രു. 19, 20 തീയതിയകളിൽ

ആറ്റിങ്ങൽ: ഐപിസി ആറ്റിങ്ങൽ സെന്റർ 23-ാമത് വാർഷിക കൺവൻഷൻ ഫെബ്രു. 19,20 തീയതികളിൽ തോന്നയ്ക്കൽ കലൂർ റോഡിലുള്ള സീയോൻ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടും. ഐപിസി ആറ്റിങ്ങൽ സെന്റർ ശുശ്രുഷകൻ പാ. വിൽസൺ ഹെൻട്രി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, അനീഷ് തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.

സെന്റർ PYPA, സൺഡേ സ്കൂൾ സംയുക്ത സമ്മേളനം, സോദരി സമാജം വാർഷികം എന്നിവ ഫെബ്രു. 20 (ശനി) ന് ഉച്ചയ്ക്ക് 2.00 മുതൽ 5.00 വരെ നടത്തപ്പെടും. കൺവൻഷനോടനുബന്ധിച്ച് ആറ്റിങ്ങൽ സെന്റർ ഇവാഞ്ചലിസം ബോർഡ് ബൈബിൾ സ്കൂൾ ഗ്രാഡുവേഷൻ (ശനിയാഴ്ച രാവിലെ 10.00 മുതൽ 12.30 വരെ) നടത്തപ്പെടും. പാ. അലക്സ് ജോൺ മുഖ്യാതിഥി ആയിരിക്കും. പാ. രഞ്ജി ജോൺ, ഷാജി എന്നിവർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും യോഗം നടത്തപ്പെടുക.

Comments (0)
Add Comment