ശാരോൻ ഫെലോഷിപ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവെൻഷൻ ഫെബ്രു.11-13 തീയതികളിൽ

മെഴുവേലി: 2021 ശാരോൻ ഫെലോഷിപ് ചർച്ച് ചെങ്ങന്നൂർ സെന്റർ  കൺവെൻഷൻ
ഫെബ്രുവരി 11 മുതൽ 13 വരെ തീയതികളിൽ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 8.30 വരെ പൊതുയോഗങ്ങൾ നടക്കും. വെള്ളിയാഴ്ച 10.30 മുതൽ 1 മണി വരെ വനിതാസമ്മേളനം, ശനിയാഴ്ച രാവിലെ 9.30 മുതൽ 1.00 വരെ സി.ഇ.എം., സണ്ടേസ്കൂൾ സംയുക്ത സമ്മേളനവും നടത്തപ്പെടും.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ മിനിസ്റ്റർ പാ. ജേക്കബ് ജോർജ് ഉദ്ഘാടനം നിർവഹിക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാ. ഫിന്നി ജേക്കബ്, പാ.സാം തോമസ് (ദോഹ ) പാ.ഫിന്നി വര്ഗീസ് (USA), ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാന്നി സെന്റർ മിനിസ്റ്റർ, പാ.വർഗീസ് ജോഷ്വ, പാ.സാം കെ ജേക്കബ്, സിസ്റ്റർ ലില്ലിക്കുട്ടി സാമുവേൽ എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

Comments (0)
Add Comment