ഐ.പി.സി. റാന്നി വെസ്റ്റ് സെന്റർ 97 – മത് കൺവൻഷൻ ഫെബ്രു. 11-14 തീയതികളിൽ

നെല്ലിക്കമൺ : ഐപിസി റാന്നി വെസ്റ്റ് സെന്റർ 97 – മത് കൺവൻഷൻ ഫെബ്രു:11-14 വരെ നെല്ലിക്കമണ്ണിൽ നടത്തപ്പെടും. ഐപിസി കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് പാ. സി. സി. എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വിത്സൺ ജോസഫ് (ജനറൽ വൈസ് പ്രസിഡന്റ്), ഷിബു നെടുവേലിൽ (ഐപിസി സ്റ്റേറ്റ് സെക്രട്ടറി), ബാബു ചെറിയാൻ, കെ. ജെ. തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സഹോദരി സമാജം, സൺഡേ സ്കൂൾ, PYPA സമ്മേളനങ്ങൾ, ആരാധനായോഗം എന്നിവ കൺവൻഷനോടനുബന്ധിച്ച്‌ നടത്തയപെടും നടത്തപ്പെടും. ഐപിസി റാന്നി വെസ്റ്റ് സെന്റർ ക്വയർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ലോകമെമ്പാടുമുള്ള ദൈവജനത്തിന്ന് കൺവൻഷൻ ഓൺലൈനിൽ സംബന്ധിക്കാവുന്നതാണ്. ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നിവയിൽ തത്സമയം വീക്ഷിക്കാം.

Comments (0)
Add Comment