ഈവനിംഗ് ലൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ ജനറൽ കൺവൻഷന് നാളെ തുടക്കം

കൊട്ടാരക്കര : ഈവനിംഗ് ലൈറ്റ് ചർച്ച് ഓഫ് ഗോഡിന്റെ 56-ാമത് ജനറൽ കൺവൻഷൻ നാളെ (ജനു. 15 വെള്ളി) മുതൽ 17 ഞായർ വരെ കൊട്ടാരക്കര, കരിക്കം ബഥേൽ ടാബർനാക്കിളിൽ വെച്ച് കോവിഡ് നിബന്ധനകൾ പാലിച്ച് നടത്തപ്പെടും. 17-ന് ഞായറാഴ്ച പകൽ സംയുക്ത ആരാധനയോടുകൂടി സമാപിക്കും.

ജനുവരി 15ന് വൈകിട്ട് 7.00 ന് പ്രസിഡന്റ് പാസ്റ്റർ ജോൺ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷന്റെ വിവിധ ദിവസങ്ങളിലായി ഡോ. ജേക്കബ് മാത്യു (എറണാകുളം), ഇവാ.ജോജി ജോർജ്ജ് തോമസ് (ഇടയാറന്മുള), പാസ്റ്റർ ഓ.റ്റി. മാത്യു (എറണാകുളം) എന്നിവർ പ്രസംഗിക്കും. ശനിയാഴ്ച പകൽ സഭാ പ്രവർത്തകരുടെ കോൺഫറൻസ് ഉണ്ടായിരിക്കും. സായാഹ്നദീപം ഗായകസംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും.

ലോകമെമ്പാടുമുള്ള ദൈവജനത്തിന്ന് കൺവൻഷൻ ഓൺലൈനിൽ സംബന്ധിക്കാവുന്നതാണ്. ടി വി, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നിവയിൽ തത്സമയം വീക്ഷിക്കാം.

Comments (0)
Add Comment