സിസ്റ്റർ ബ്ലെസ്സി കെ ബാബുവിന് ഒന്നാം റാങ്ക്

പുനലൂർ: കളിയിക്കൽ ശ്രീ ബാബു കെ. എബ്രഹാമിന്റെയും, ശ്രീമതി സാലമ്മ ബാബുവിന്റെ മകളും പുനലൂർ കുറ്റിക്കോണം ഷാരോൺ ഇന്ത്യ പെന്തകോസ്ത് ദൈവസഭ അംഗവും, പിവൈപിഎ യിലെ സജീവ സാന്നിധ്യവുമായ സിസ്റ്റർ ബ്ലെസ്സി കെ ബാബു, കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസിന്റെ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.തിരുവനന്തപുരം നാലാഞ്ചിറ “ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറാപ്പി”യിലാണ് ബിരുദ കോഴ്സ് പൂർത്തിയാക്കിയത്.

പുനലൂർ സെന്റർ പിവൈപിഎ സെക്രട്ടറി & ട്രഷററായി സേവനം ചെയ്തിരുന്ന സബിൻ കെ. ബാബു ഏക സഹോദരനാണ്.

Comments (0)
Add Comment