ഫ്രണ്ട്സ് ഇൻ ജീസസ് ക്രൈസ്റ്റ് ‘ആർട്ട് ഫെസ്റ്റ്’ വിജയികളെ പ്രഖ്യാപിച്ചു

കൊല്ലം : ഫ്രണ്ട്സ് ഇൻ ജീസസ് ക്രൈസ്റ്റ് ഇൻസ്റ്റാഗ്രാം പേജിന്റെ ആഭിമുഖ്യത്തിൽ ‘ആർട്ട് ഫെസ്റ്റ്’ എന്ന പേരിൽ നടന്ന ചിത്രരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. നല്ല പങ്കാളിത്തമാണ് ഈ മത്സരത്തിൽ ഉണ്ടായിരുന്നത്.

ഗ്രൂപ്പ് എ (11-19 വയസ്സുകാർ)
യിൽ ജോസിയ ബിജു (പത്തനംതിട്ട) ഒന്നാം സ്ഥാനവും, എൽ. കിറുബ (തെങ്കാശി) രണ്ടാം സ്ഥാനവും നേടി. ഗ്രൂപ്പ് ബി (20 വയസ്സു മുതൽ മുകളിലേക്കുള്ളവർ) യിൽ ജെയ്‌സൺ തരകൻ (കുണ്ടറ) ഒന്നാം സ്ഥാനവും, എബിൻ സിബി (കോട്ടയം) രണ്ടാം സ്ഥാനവും കരസ്‌ഥമാക്കി. വിജയിച്ചവർക്ക് ക്യാഷ് അവാർഡുകൾ നൽകി.

Comments (0)
Add Comment