കരിയംപ്ലാവ് WME കണ്‍വന്‍ഷന്‍ ഫെബ്രുവരി 22 – 28 തീയതികളിൽ

റാന്നി: മലയാളക്കരയിലെ പ്രമുഖ പെന്തക്കോസ്തു സംഗമങ്ങളിലൊന്നായ 72-ാമത് കരിയംപ്ലാവ് കണ്‍വന്‍ഷന്‍ 2021 ഫെബ്രുവരി 22 മുതല്‍ 28 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുവാന്‍ തീരുമാനിച്ചു. ഗവണ്മെന്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അനുവദനീയമായ ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും യോഗങ്ങള്‍ നടത്തുന്നത്. വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന യോഗങ്ങള്‍ വിവിധ ചാനലുകളും മാദ്ധ്യമങ്ങളും ലൈവ് സ്ട്രീമിംഗ് നിര്‍വ്വഹിക്കും. ദൈവജനത്തിനു കൂട്ടമായി വരുവാന്‍ കഴിയാത്തതിനാല്‍ കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ അതാതു സഭാഹാളുകളില്‍ ഒത്തുകൂടി ചാനലുകളിലെ സ്ട്രീമിംഗിലൂടെ ആരാധനയില്‍ പങ്കെടുക്കുവാന്‍ സഭകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ഒ. എം. രാജുക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ പ്രസ്ബിറ്ററിയും ജനറല്‍ കൗണ്‍സിലും ക്രമീകരണങ്ങള്‍ വിലയിരുത്തി. കൗണ്‍സില്‍ സെക്രട്ടറിമാരായ പാസ്റ്റര്‍ സി. പി. ഐസക്, ജെയിംസ് വി. ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. ഈ വര്‍ഷം ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല. കേരളത്തിനു പുറത്തുനിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കുന്നതല്ല. പകല്‍ യോഗങ്ങള്‍ ശനിയും ഞായറും മാത്രമെ ഉണ്ടായിരിക്കയുള്ളു. സ്‌നാനശുശ്രൂഷയും കര്‍ത്തൃമേശയും ഒഴിവാക്കിയിട്ടുണ്ട്.

അനുഗ്രഹീതരായ കര്‍ത്തൃദാസന്മാര്‍ വചനഘോഷണം നിര്‍വ്വഹിക്കും. സെലസ്റ്റ്യല്‍ റിഥം ബാന്‍ഡ് സംഗീതശുശ്രൂകള്‍ നിര്‍വ്വഹിക്കും. സണ്ടേസ്‌കൂള്‍ മിനിസ്ട്രി, യൂത്ത് ഫെലോഷിപ്പ്, ലേഡീസ് ഫെലോഷിപ്പ് വാര്‍ഷികസമ്മേളനങ്ങള്‍ ഉണ്ടായിരിക്കും. കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനുവേണ്ടി ജനുവരിയിലും ഫെബ്രുവരിയിലും സൂം പ്ലാറ്റ്‌ഫോമില്‍ പ്രാര്‍ത്ഥന ഉണ്ടായിരിക്കും. പാസ്റ്റര്‍മാരായ രാജിമോന്‍ സി. കെ., വി. ജെ. സാംകുട്ടി എന്നിവര്‍ നേതൃത്വം നല്‍കും. റവ. ഡോ. ഒ. എം. രാജുക്കുട്ടി ചെയര്‍മാനും പാ: ജെയിംസ് വി. ഫിലിപ്പ് ജനറല്‍ കണ്‍വീനറുമായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. കമ്മറ്റികള്‍ സൂമില്‍ ചേരുന്നതാണ്. എല്ലാ പ്രവര്‍ത്തനങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും.

Comments (0)
Add Comment