പാസ്റ്റർ ജെയ്‌മോഹന്‍ അതിരുങ്കലിനെ ആദരിക്കുന്നു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡിലെ എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും കൂട്ടായ്മ ആയ ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്ത്യയുടെ പതിനൊന്നാം വാര്‍ഷിക സമ്മേളനത്തിൽ കാര്‍ട്ടൂണിസ്റ്റ് ഇവാഞ്ചലിസ്റ്റ് ജയ്‌മോഹന്‍ അതിരുങ്കലിനെ ആദരിക്കും. 2021 ജനുവരി 9ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ മുളക്കുഴ സീയോന്‍ കുന്നില്‍ വെച്ച് വാര്‍ഷിക സമ്മേളനം നടക്കും. ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ. സി സി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ ജെ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഡോക്ടര്‍ റൂബിള്‍ രാജ് (കുട്ടിക്കാനം മരിയന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍) മുഖ്യ സന്ദേശം നല്‍കും. യോഗത്തില്‍ ക്രൈസ്തവ കൈരളിക്ക് സമഗ്രമായ സംഭാവനകള്‍ നല്കുകയും വരയിലൂടെ സുവിശേഷ സത്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന കാര്‍ട്ടൂണിസ്റ്റ് ഇവാഞ്ചലിസ്റ്റ് ജയ്‌മോഹന്‍ അതിരുങ്കലിനെ ആദരിക്കും. ബിരുദം, ബിരുദാനന്തര പഠനങ്ങളില്‍ റാങ്ക് നേടിയവരും പ്ലസ്ടുവിന് മുഴുവന്‍ മാര്‍ക്ക് നേടിയവരുമായ ചര്‍ച്ച് ഓഫ് ഗോഡ് അംഗങ്ങളെയും ആദരിക്കും. പാസ്റ്റര്‍ ജിനോസ് പി ജോര്‍ജ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍മാരായ ഷൈജു തോമസ്, സാംകുട്ടി മാത്യു, ഷിബു കെ മാത്യു, സണ്ണി വര്‍ക്കി, ജെയ്‌സ് പാണ്ടനാട്, ജോമോന്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം വഹിക്കും.

ചര്‍ച്ച് ഓഫ് ഗോഡ് സ്‌റ്റേറ്റ്/ റീജിയന്‍ ഓവര്‍സീയര്‍മാരായ പാസ്റ്റര്‍ എം കുഞ്ഞപ്പി, ബെന്‍സന്‍ മത്തായി, രാജു തോമസ്, ബെന്നി ജോണ്‍, എന്‍. പി കൊച്ചുമോന്‍ പാസ്റ്റര്‍മാരായ വൈ റെജി, പി ജി മാത്യുസ് സിവി ആന്‍ഡ്രൂസ്, മാത്യു കെ ഫിലിപ്പ്, സണ്ണി താഴംപള്ളം, ബിനു പി ജോര്‍ജ്, കെ ഓ സ്റ്റീഫന്‍, വില്ല്യം ഡാനിയേല്‍, ഡോ. ഐസക് സൈമണ്‍, സഹോദരന്മാരായ രാജന്‍ ആര്യപള്ളി, ജോസഫ് മാത്യു, ജോസഫ് മറ്റത്തുകാലാ തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കും.

Comments (0)
Add Comment