ഐ.സി.പി.എഫ് കോഴിക്കോട് ജില്ല ക്യാമ്പ് നാളെ (ഡിസം. 25) മുതൽ

കോഴിക്കോട്: ഐ.സി.പി.എഫ് കോഴിക്കോട് ജില്ലാ ക്യാമ്പ് നാളെ (ഡിസം.25) ആരംഭിക്കും, 27 നു സമാപിക്കും. ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം ആപ്ലിക്കേഷനിലായിരിക്കും സമ്മേളനങ്ങൾ നടക്കുക. “ഇംപ്രിന്റ്” എന്നതാണ് ക്യാമ്പിന്റെ മുഖ്യ ചിന്താവിഷയം.

ഈ തലമുറയിൽ കർത്താവിനാൽ ഉപയോഗിക്കപ്പെടുന്ന ജോ തോമസ്, സിബി മാത്യു, ജോമോൻ വർഗ്ഗീസ്, സുജിൻ എബ്രഹാം, ബോബു ഡാനിയേൽ, ജിൻസ് എൽദോസ്, ഡാനിയേൽ എബ്രഹാം, മെർലിൻ ഡാനിയേൽ, ടീന ഫിലോസ് എന്നിവർ ക്ലാസുകൾ നയിക്കും. ജിജി വി.ടി, പ്രിസില്ല എന്നിവർ ഗാനങ്ങൾ പരിശീലിപ്പിക്കും. കോഴിക്കോട് സി.ജി.പി.എഫ് ക്യാമ്പിന് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
ജിതിൻ പി ടി (+919567333921),
ഷീല സ്പടികം: (+918156978643)

Comments (0)
Add Comment