ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് വാർഷിക സമ്മേളനം 2021 ജനുവരി 9ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡിലെ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും പൊതു കൂട്ടായ്മയായ “ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യ”യുടെ പതിനൊന്നാം വാർഷിക സമ്മേളനം 2021 ജനുവരി 9ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ മുളക്കുഴ സീയോൻകുന്നിൽ വെച്ച് നടക്കും. റൈറ്റേഴ്സ് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ജെ ജോസഫ് അദ്ധ്യക്ഷത വഹിക്കും.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. സി.സി. തോമസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഡോക്ടർ റൂബിൾ രാജ് (കുട്ടിക്കാനം മരിയൻ കോളേജ് മുൻ പ്രിൻസിപ്പൽ) മുഖ്യ സന്ദേശം നൽകും. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ്/ റീജിയൻ ഓവർസീയർമാരായ റവ. എം കുഞ്ഞപ്പി, റവ. ബെൻസൻ മത്തായി, റവ. രാജു തോമസ്, റവ. ബെന്നി ജോൺ, റവ. എൻ. പി കൊച്ചുമോൻ പാസ്റ്റർമാരായ വൈ റെജി, പി ജി മാത്യുസ്, സി. വി ആൻഡ്രൂസ്, മാത്യു കെ. ഫിലിപ്പ്, സണ്ണി താഴംപള്ളം, ബിനു പി. ജോർജ്, കെ. ഓ. സ്റ്റീഫൻ, വില്ല്യം ഡാനിയേൽ, സഹോദരന്മാരായ രാജൻ ആര്യപള്ളി, ജോസഫ് മാത്യു തുടങ്ങിയവർ ആശംസകൾ അറിയിക്കും.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. സി.സി. തോമസ്

ബിരുദ-ബിരുദാനന്തര പഠനങ്ങളിൽ റാങ്ക് നേടിയവരും പ്ലസ്ടുവിന് മുഴുവൻ മാർക്ക് നേടിയവരുമായ ചർച്ച് ഓഫ് ഗോഡ് അംഗങ്ങളെ ക്രൈസ്തവ കാർട്ടൂണിസ്റ്റ് പാസ്റ്റർ ജയമോഹൻ അതിരുങ്കൽ ആദരിക്കും. പാസ്റ്റർ ജിനോസ് പി. ജോർജ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ ഷൈജു തോമസ്, സാംകുട്ടി മാത്യു, ഷിബു കെ മാത്യു, ജെയ്സ് പാണ്ടനാട് തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകും.

Comments (0)
Add Comment