കോവിഡ് വാക്സീന്‍ വിതരണത്തിന് ഒരുങ്ങി സംസ്ഥാനവും; രജിസ്ട്രേഷന്‍ അന്തിമഘട്ടത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സീന്‍ റജിസ്ട്രേഷന്‍ അന്തിമഘട്ടത്തിലെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് വാക്സീന്‍ സൂക്ഷിക്കാന്‍ സംസ്ഥാനത്ത് സംഭരണശാലകള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ അയച്ച 1,680 വാക്സിന്‍ കാരിയറുകളും 100 കോള്‍ഡ് ബോക്സുകളും സംസ്ഥാനത്തെത്തിയിട്ടുണ്ട്. നടപടിക്രമങ്ങളില്‍ സര്‍ക്കാര്‍ ആരോഗ്യ വിദഗ്ധസമിതിയുടെ നിര്‍ദേശം തേടി.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് വാക്സിന്‍ ലഭ്യമാക്കുക. മോഡേണ്‍ മെഡിസിന്‍, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താത്കാലികവുമായി നിലവില്‍ ജോലി ചെയ്യുന്ന എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നതാണ്. 27,000ത്തോളം ആശ വര്‍ക്കര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍, ദന്തല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാര്‍ത്ഥികളേയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

Comments (0)
Add Comment