കടമ്പനാട് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഒരുക്കുന്ന സ്പെഷ്യൽ മീറ്റിംഗ് നാളെ

കടമ്പനാട്: അടൂർ കടമ്പനാട് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഒരുക്കുന്ന സ്പെഷ്യൽ മീറ്റിംഗ് നാളെ (ഡിസം.18 വെള്ളി) വൈകിട്ട് 7. 30 മുതൽ 9.00 വരെ ഓൺലൈനിൽ നടത്തപ്പെടും.

സൂം ആപ്ലിക്കേഷനിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ കൂട്ടായ്മയിൽ ഓറൽ റോബർട്ട് യൂണിവേഴ്സിറ്റി മുൻ പ്രൊഫസറും സ്കൂൾ ഓഫ് തിയോളജിയുടെ ഡീനുമായിരുന്ന പ്രശസ്ത വചന പ്രഘോഷകൻ ഡോക്ടർ തോംസൺ കെ മാത്യു മുഖ്യ പ്രഭാഷണം നടത്തും. തുവയൂർ എ.ജി സഭയുടെ നേതൃത്വത്തിലാണ് ഈ മീറ്റിംങ് നടക്കുക.

കടമ്പനാടും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെയും നൂറിലധികം വരുന്ന ശുശ്രൂഷകൻമാരുടെ ആത്മീയ സംഗമമാണ് കടമ്പനാട് പാസ്റ്റേഴ്സ് ഫെലോഷിപ്പ്. ശുശ്രൂഷക സെമിനാറുകൾ, ഫാമിലി മീറ്റുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ഈ കൂട്ടായ്മയുടെ കീഴിൽ സംഘടിപ്പിക്കാറുണ്ട്. പാസ്റ്റർ ബേബി കടമ്പനാട് (പ്രസിഡന്റ്), പാസ്റ്റർ ഷാബു ജോൺ (സെക്രട്ടറി), പാസ്റ്റർ ഒ.എം കുഞ്ഞുമോൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

സൂം ലിങ്ക്:
https://us02web.zoom.us/j/7318480667?pwd=clROTXNPTHJ4amozdHJJY1lYN0tvUT09

Comments (0)
Add Comment