ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കുമളി സഭാഹാളിന്റെ പ്രതിഷ്ഠ ഡിസം. 24 ന്

കുമളി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ കുമളിയിൽ പുതുക്കി പണിത ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഡിസംബർ 24 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് ഓവർസിയർ റവ.സി.സി. തോമസ് നിർവഹിക്കും. അഡ്മിനിസ്ട്രേറ്റർ പാസ്റ്റർ വൈ. റെജി, കുമളി സെൻ്റർ പാസ്റ്റർ ജെയിംസ് ടി. എന്നിവരും വിവിധ സഭാ ശുശ്രൂഷകരും പങ്കെടുക്കും.

1985 ൽ അമ്പലത്തിങ്കൽ ബ്രദർ എ.വി.വർഗീസിൻ്റെ ഭവനത്തിൽ ആരംഭിച്ച കുമളി ദൈവസഭയിൽ വിശ്വാസികൾ വർദ്ധിച്ചതിനാൽ വലിയകണ്ടം ഭാഗത്ത് സ്ഥലം മേടിച്ച് ആരാധന നടത്തിവന്നിരുന്നു. പിന്നീട് സഭയുടെ പ്രവർത്തനം വിശാലമായപ്പോൾ ഹാളിൽ ആളുകളെ ഉൾക്കൊള്ളുവാൻ സ്ഥലപരിമിതി ഉണ്ടായ സാഹചര്യത്തിൽ സഭാ വിശ്വാസികളുടെ സഹകരണത്തോടെ പുതിയ ആരാധനാലയം നിർമ്മിക്കുകയായിരുന്നു.

ഈ മഹാമാരിയുടെ പശ്ചാത്തലത്തിലും പണി പൂർത്തീകരിക്കുവാൻ ഇടയാക്കിയതിൽ സഭയായ് ദൈവത്തോട് നന്ദിയുള്ളവരാണെന്ന് ശുശ്രൂഷകൻ പാസ്റ്റർ ജെൻസൺ ജോയ് പറഞ്ഞു.

Comments (0)
Add Comment