തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സ്ക്രിപ്ചർ സ്കൂൾ സീസൺ- 2 നാളെ മുതൽ

തിരുവല്ല: ലോക്ക്ഡൗൺ കാലത്തു കുട്ടികൾക്കായി തിമഥി ഇൻസ്റ്റിറ്റ്യൂട്ട് വചന പഠനത്തിന് പ്രാധാന്യം നൽകി ആരംഭിച്ച സ്ക്രിപ്ചർ സ്കൂൾ സീസൺ-2 നാളെ മുതൽ വീണ്ടും ആരംഭിക്കുന്നു. കുട്ടികൾ ആവേശത്തോടെ സ്വീകരിച്ച TIOSS (Timothy Institute Online Scripture Scool) പുതുപുത്തൻ വിഭവങ്ങളുമായി നവംബർ 14 ശനിയാഴ്ച പുനരാരംഭിക്കുന്നു.

സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് ക്ളാസ്സുകൾ നടത്തപ്പെട്ടുന്നത്. 4 മുതൽ 18 വയസു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. 11 വയസിനു താഴെയുള്ള കുട്ടികൾക്കും 11 വയസിനു മുകളിലുളള കുട്ടികൾക്കും പ്രത്യേക സെഷനുകൾ ഒരുക്കിയിട്ടുണ്ട്. സണ്ടേസ്കൂളുകളിൽ പോകുവാൻ കഴിയാത്ത ഇക്കാലത്ത് ദൈവ വചനം കുട്ടികളെ ആകർഷകമായി പഠിപ്പിക്കാൻ മനോഹരമായ രീതിയിൽ വളരെ ക്രമീകൃതമായ സിലബസാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സ്വദേശത്തും വിദേശത്തുമുള്ള സഭാ വ്യത്യാസമില്ലാതെ എല്ലാവർക്കും രെജിസ്റ്റർ ചെയ്യാവുന്നതാണ്. ക്ളാസ്സുകൾ ഇംഗ്ലീഷ് ഭാഷയിലായിരിക്കും.

എല്ലാ ശനിയാഴ്ചകളിലും സെഷനുകളിൽ ലൈവ് ക്വിസ്, ആക്ഷൻ സോങ്ങുകൾ, ബൈബിൾ ലെസണുകൾ, മിഷനറി സ്റ്റോറി, വീഡിയോ ടൈം, ഗെയിമുകൾ, ക്രാഫ്റ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. Season-2 ഒരു ത്രൈമാസ പ്രോഗ്രാമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹമുള്ളവർ താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുവാൻ സാധിക്കും.
http://tioss.org.
കുട്ടികളുടെ മധ്യേയുള്ള ശുശ്രൂഷയിൽ രണ്ടു പതിറ്റാണ്ട് പിന്നിട്ട തിമഥി ഇൻസ്റ്റിട്യൂട്ടിലെ അദ്ധ്യാപകർ വിവിധ രാജ്യങ്ങളിൽ നിന്നുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 096562 17909

Comments (0)
Add Comment