പിസിഐ യുടെ 12 മണിക്കൂർ പ്രാർത്ഥന ചങ്ങല ആഗസ്റ്റ് 14 ന്.

തിരുവല്ല: ദേശത്തിൻ്റെ വിടുതലിനായി പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രാർത്ഥനാ ചങ്ങല ആഗസ്റ്റ് 14 ന്.
നമ്മുടെ നാട് നേരിടുന്ന അതിശക്തമായ മഴ കെടുതിയിൽ നിന്നും കോവിഡ് 19ന്റെ   മാരകമായ വ്യാപനത്തിൽ നിന്നും വിടുതൽ ലഭിക്കേണ്ടതിനും അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങൾ എത്രയും വേഗം തുറക്കുന്നതിനും മറ്റുമായി പ്രാർത്ഥിക്കുന്നതിനാണ് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) ആഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ 12 മണിക്കൂർ പ്രാർത്ഥന ചങ്ങല ഒരുക്കുന്നത്.
നാഷണൽ, ജനറൽ കൗൺസിൽ അംഗങ്ങൾ, ലോകമെമ്പാടുമുള്ള വിവിധ യൂണിറ്റ് ഭാരവാഹികൾ, പിവൈസി, പിഡബ്ല്യുസി ഭാരവാഹികൾ തുടങ്ങിയവർ തുടർമാന പ്രാർത്ഥനയിൽ പങ്കാളികളാകുമെന്ന് ദേശീയ പ്രസിഡൻ്റ് എൻ.എം.രാജു, വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ്, സെക്രട്ടറി പാസ്റ്റർ ജോസ് അതുല്യ, പ്രാർത്ഥനാ കൺവീനർ പാസ്റ്റർ എം.കെ.കരുണാകരൻ എന്നിവർ അറിയിച്ചു.

Comments (0)
Add Comment