കാലവർഷം; കുട്ടനാട്ടിൽ150 വർഷം പഴക്കമുള്ള ചാപ്പൽ തകർന്നു

ആലപ്പുഴ: ആലപ്പുഴയിൽ മഴക്കെടുതി തുടരുന്നു. ശക്തമായ മഴയിലും കാറ്റിലും പാടത്തെ മടവീഴ്ചയെ തുടർന്ന് സി.എസ്.ഐ ചാപ്പൽ പൂർണമായും തകർന്നുവീണു. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകർന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു സെന്‍റ് പോള്‍സ് സി.എസ്.ഐ ദേവാലയം. ആദ്യം വെള്ളം പള്ളിക്കകത്ത് കയറുകയും പിന്നാലെ പള്ളി തകര്‍ന്നു വീഴുകയുമായിരുന്നു. പ്രദേശത്ത് മടവീഴ്ചയുണ്ടാകുമെന്ന് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനകം തന്നെ എണ്ണായിരത്തിന് മുകളിൽ ആളുകളെ മാറ്റി പാർപ്പിച്ചു.
അതേസമയം, ആലപ്പുഴ ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിനടിയിലാണ്. നദികളിലെ നീരൊഴുക്ക് കുറയാത്തതിനാല്‍ പതിയെയാണ് വെള്ളം ഇറങ്ങുന്നത്.

Comments (0)
Add Comment