മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിൽ: പതിനഞ്ച് പേർ മരിച്ചു, 4 പേരുടെ നില അതീവഗുരുതരം.

മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിൽ: പത്ത് പേർ മരിച്ചു, 4 പേരുടെ നില അതീവഗുരുതരം

പെരിയവര: ഇടുക്കി മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിലിൽ പെട്ട് പത്ത് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു, അതിൽ നാല് പേരുടെ നില അതീവഗുരുതരമാണ് എന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇന്ന് പുലർച്ചെയാണ് രാജമലയിൽ ഉരുൽപൊട്ടലിനെ തുടർന്ന് മണ്ണിടിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്കാണ് മണിണിടിഞ്ഞു വീണത്. എഴുപതോളം പേർ മണ്ണിനടിയിൽ കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തനത്തിനായി പൊലീസും മറ്റ് സേനാ വിഭാഗങ്ങളും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. രക്ഷപ്രവർത്തനത്തിന് ദേശിയ ദുരന്തനിവാരണ സേനയും പുറപ്പെട്ടിട്ടുണ്ട്. അതേസമയം, മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മൊബൈൽ മെഡിക്കൽ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. ഇതോടൊപ്പം 15 ആംബുലൻസുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ മെഡിക്കൽ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികൾ അടിയന്തരമായി സജ്ജമാക്കാനും നിർദേശം നൽകിയിട്ടുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Comments (0)
Add Comment