കോവിഡ് 19 ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഐക്യ പെന്തെക്കോസ്തു സഭാ നേതൃത്വം ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

കുമ്പനാട്: കോവിഡ് 19 ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഐക്യ പെന്തെക്കോസ്തു സഭാ നേതൃത്വം ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജൂൺ 8ന് ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റെ അദ്ധ്യക്ഷതയിൽ കുമ്പനാട് നടന്ന യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.വിവിധ സഭകളെ പ്രതിനിധികരിച്ചു വിവിധ സഭാനേതാക്കൾ മീറ്റിംഗിൽ പങ്കെടുത്തു

കേരളത്തിലെ വിവിധ പെന്തെക്കോസ്ത് സഭാ ഭാരവാഹികള്‍ 8/6/2020 തിങ്കളാഴ്ച രാവി ലെ 10 മണിക്ക് കുമ്പനാട് ഐ.പി.സി. ജനറല്‍ കൗണ്‍സില്‍ ഹാളില്‍ കൂടി കൈക്കൊണ്ട തീരുമാനങ്ങൾ

  1. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജൂണ്‍ 30 വരെ നമ്മുടെ സഭകള്‍ ആരാധന നടത്താതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത് എന്നും, ഏതെങ്കിലും സഭകള്‍ക്ക് ആരാധന നടത്തണം എന്ന് താല്പര്യമുള്ള പക്ഷം നിലവിലെ പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച് താഴെപ്പറയുന്ന
    നിബന്ധനകള്‍ പാലിച്ച് നടത്തേണ്ടതാണ് എന്നും തീരുമാനിച്ചു.
  2. കേന്ദ്ര/സംസ്ഥാന ഗവണ്മെന്‍റുകള്‍ നിശ്ചയിച്ചിരിക്കുന്ന സാമൂഹിക അകലം (6 അടി, 100 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് 15 പേര്‍ എന്ന അനുപാതം) നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.
  3. ആരാധനയില്‍ പങ്കെടുക്കുന്ന ആളുകളുടെ പേരും ടെലിഫോണ്‍ നമ്പരും പ്രത്യേക ബുക്കില്‍ സഭാ കമ്മിറ്റിക്കാര്‍ എഴുതി സൂക്ഷിക്കേണ്ടതാണ്.
  4. ആരാധനയില്‍ സംബന്ധിക്കുന്ന എല്ലാവരും സുരക്ഷിതമായ മാസ്ക് ധരിക്കേണ്ടതാണ്.
  5. ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് പുറത്ത് സൂക്ഷിച്ചിരിക്കുന്ന വെള്ളം, സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകാലുകള്‍ ശുദ്ധമാക്കേണ്ടതാണ്.
  6. സഭാ ആരാധന സാധാരണ സമയത്തേക്കാളും കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കേണ്ട താണ്.
  7. അംഗസംഖ്യ കൂടുതല്‍ ഉള്ള സഭകളില്‍ ആവശ്യമെങ്കില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ച്
    ഒന്നിലധികം പ്രാവശ്യം ആരാധന നടത്താവുന്നതാണ്.
  8. ഓരോ ആരാധനാ മീറ്റിംഗും കഴിയുമ്പോള്‍ ആരാധനാലയവും ഇരിപ്പിടങ്ങളും അണുവിമുക്തമാക്കേണ്ടതാണ് (വെള്ളത്തില്‍ സോപ്പ് ലായനി, ഡെറ്റോള്‍ എന്നിവ ഒഴിച്ച് തുണി മുക്കി കസേര തുടച്ച് വൃത്തിയാക്കുക. വൃത്തിയാക്കുന്ന ആള്‍ കയ്യുറ ധരിക്കേണ്ടതാണ്. കൂടാതെ ആരാധനാലയത്തില്‍ റൂംസ്പ്രേ ഉപയോഗിക്കാവുന്നതാണ്.).
  9. ഹസ്തദാനം, സ്നേഹ ചുംബനം, ഭക്ഷണ വിതരണം എന്നിവ ചെയ്യുവാന്‍ പാടി ല്ലാത്തതാണ്.
  10. വീടുകളില്‍ ആരാധന നടത്തുന്നവര്‍ സമീപവാസികളുടെ മനോഭാവം പരിഗണിച്ച് ആരാധന
    നടത്തുന്നതിന് തടസ്സമില്ലെങ്കില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടത്താവുന്നതാണ്.
  11. കഴിയുന്നിടത്തോളം ആരാധനയ്ക്ക് സൗണ്ട് സിസ്റ്റം ഉപയോഗിക്കാതിരിക്കുക. ഉപ യോഗിക്കേണ്ടി വന്നാല്‍ ശബ്ദം കുറച്ച് ഉപയോഗിക്കുകയും ഒരാള്‍ ഉപയോഗിക്കുന്ന മൈക്ക് മറ്റൊരാള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യണം.
  12. സഭാ ആരാധനയില്‍ ഗായകസംഘം പാട്ടുപാടരുത്.
  13. പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെയും 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവ രെയും ഗവണ്മെന്‍റ ് തീരുമാനപ്രകാരം ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരാധനയില്‍ പങ്കെടു
    പ്പിക്കുവാന്‍ പാടില്ല.
  14. മറ്റ് ഗൗരവതരമായ രോഗങ്ങള്‍ ഉള്ളവരെയും ഗര്‍ഭിണികളെയും ദേശത്ത് സാധാരണ നില വരുന്നതു വരെ ആരാധനയില്‍ പങ്കെടുപ്പിക്കുവാന്‍ പാടില്ല.
  15. പ്രത്യേക നിയന്ത്രണങ്ങള്‍ (ഹോട്ട് സ്പോട്ട്) ഉള്ള സ്ഥലങ്ങളില്‍ ആരാധന നടത്തുവാന്‍
    പാടില്ല.
  16. വിദേശരാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തി ഹോം ക്വോറന്‍റൈനില്‍ ആളുകള്‍ താമസിക്കുന്ന വീടുകളില്‍ നിന്നുള്ള ആരും ക്വോറന്‍റൈന്‍ കാലാവധി തീരുന്നതു വരെ ആരാധനയ്ക്ക് പങ്കെടുക്കാന്‍ പാടില്ല.
  17. കഴിയുമെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരാധനയ്ക്ക് പങ്കെടുക്കുന്ന എല്ലാവര്‍ക്കും വേണ്ടി കസേര കരുതുക. കഴിയുന്നില്ലെങ്കില്‍ അവരവര്‍ക്ക് ഇരിക്കുവാന്‍ ടവ്വലോ, ബെഡ് ഷീറ്റോ കൊണ്ടു വരേണ്ടതാണ്.
  18. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീടുകളില്‍ പകലും രാത്രിയിലും മീറ്റിംഗുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
  19. 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള സഭാശുശ്രൂഷകډാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതതു സഭകളില്‍ അംഗങ്ങളായ ശുശ്രൂഷകډാരെയോ, സെന്‍ററില്‍ സഭാചാര്‍ജ്ജില്ലാത്ത ശുശ്രൂഷകډാരെയോ താല്ക്കാലികമായി ആരാധന നടത്തു വാന്‍ അതതു സഭയുടെ ഭരണാധികാരികളുടെ/സെന്‍റെര്‍ ശുശ്രൂഷകന്‍റെ അനുവാദത്തോടെ ചുമതലപ്പെടുത്താവുന്നതാണ്.
  20. ആരാധനാലയത്തില്‍ ഞായറാഴ്ച അല്ലാത്ത ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ മാര്‍ഗ്ഗനിര്‍ ദ്ദേശങ്ങള്‍ പാലിച്ച് കൂട്ടായ്മകള്‍, ഉപവാസ പ്രാര്‍ത്ഥന എന്നിവ (പകല്‍ മാത്രം) നടത്താവുന്നതാണ്.
  21. സണ്‍ഡേ സ്കൂളുകള്‍ ഉടനെ ആരംഭിക്കാതിരിക്കുന്നതാണ് നല്ലത്. സൗകര്യം എങ്കില്‍ ഓണ്‍ലൈന്‍ വഴി എല്ലാകുട്ടികളെയും ഉള്‍പ്പെടുത്തി സണ്‍ഡേ സ്കൂള്‍ നടത്താവുന്നതാണ്.
  22. യുവജന വിഭാഗത്തിനും 10 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഒഴിവാക്കി മറ്റ് നിബന്ധനകള്‍
    പാലിച്ച് ആരാധനാലയങ്ങളില്‍ മീറ്റിംഗ് നടത്താവുന്നതാണ് (ഓണ്‍ലൈനില്‍ നടത്തുന്നതാണ് അനുയോജ്യം).
  23. സഹോദരീ സമാജത്തിനും നിബന്ധനകള്‍ പാലിച്ച് ആരാധനാലയത്തില്‍ മീറ്റിംഗ് നടത്താ വുന്നതാണ് (ഓണ്‍ലൈനില്‍ നടത്തുന്നതാണ് അനുയോജ്യം).
  24. സ്നാനം, കര്‍ത്തൃമേശ തുടങ്ങിയ ശുശ്രൂഷകള്‍ രോഗവ്യാപനത്തിന്‍റെ സാഹചര്യത്തില്‍
    ചില ആഴ്ചകള്‍ കൂടെ കഴിഞ്ഞ് നടത്തുന്നതാണ് ഉചിതം. അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
    പിന്നാലെ അറിയിക്കുന്നതാണ്.
  25. മേല്‍ പറഞ്ഞ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് സഭാശുശ്രൂഷക
    ന്മാരും സഭാ കമ്മിറ്റിയും ഉറപ്പുവരുത്തേണ്ടതാണ്. പഞ്ചായത്ത് വാര്‍ഡ്തല കമ്മിറ്റിക്കാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തുവാന്‍ സാദ്ധ്യത ഉണ്ട്.
  26. പ്രാദേശിക സഭ ഏതെങ്കിലും നിയലംഘനം നടത്തിയാല്‍ അതിന് ഉത്തരവാദി ആ സഭയുടെ പാസ്റ്ററും കമ്മിറ്റി അംഗങ്ങളും മാത്രം ആയിരിക്കും.
  27. മേല്‍പറഞ്ഞ സംയുക്ത നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അതതു സഭാ സംഘടന കള്‍ക്ക് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ അവരുടെ പ്രാദേശിക സഭകള്‍ക്ക് നല്‍കാവുന്നതാണ്.

(കേരളത്തിലെ വിവിധ പെന്തെക്കോസ്ത് സഭാ ഭാരവാഹികള്‍ അംഗീകരിച്ചത്)

Comments (0)
Add Comment