സി.ബി.എസ്‌.ഇ, ഐ സി.എസ്‌.ഇ പുസ്തകം ലഭിക്കാൻ വൈകും; സി.ബിഎസ്.ഇ സിലബസിലും മാറ്റം

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിലേക്കുള്ള സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ പാഠപുസ്തകങ്ങള്‍ വിതരണത്തിന് എത്താന്‍ വൈകും. രാജ്യത്ത് ആകമാനം കൊറോണ ബാധിച്ചതോടെ ലോക്ക് ഡൗണായതിനാല്‍ പുസ്തകങ്ങൾ എല്ലാം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കെട്ടിക്കിടക്കുകയാണ്. മുൻ വർഷങ്ങളിൽ എല്ലാം സാധാരണയായ ചെയ്‌തു കൊണ്ടിരുന്നത്, ഏപ്രിലില്‍ പുസ്തകങ്ങളുടെ വിതരണം തുടങ്ങുന്നതായിരുന്നു.

അഡ്മിഷന്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കിയ സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ സ്‌കൂളുകള്‍ പുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണ് പതിവ്. മാര്‍ച്ച്‌ ആദ്യമോ, പരീക്ഷകള്‍ കഴിയുന്ന മുറയ്‌ക്കോ ആണ് പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തുക. അഡ്മിഷന്‍ സമയത്തുതന്നെ കുട്ടികളില്‍ നിന്നും പുസ്തകത്തിനുള്ള തുകയും ഈടാക്കിയാണ് സ്‌കൂള്‍ അധികൃതര്‍ ഫീസ് വാങ്ങാറുള്ളത്.
മാര്‍ച്ച്‌ 25 മുൻപാണ് ഇന്ത്യ മുഴുവന്‍ സമ്പൂർണമായി അടച്ചുപൂട്ടി ലോക്കഡോൺ പ്രഖ്യാപിച്ചത്, അപ്പോൾ സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ പരീക്ഷകള്‍ പൂര്‍ത്തിയായിരുന്നില്ല. പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളും നിലച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് അവരെ അടുത്ത ക്ലാസുകളിലേക്ക് പ്രമോട്ട് ചെയ്യുകയായിരുന്നു.
മെയ് മൂന്നു വരെയാണ് രണ്ടാംഘട്ട ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. പാഠപുസ്തകങ്ങള്‍ സ്‌കൂളുകളിലേക്ക് എത്താൻ മെയ് അവസാനമോ ജൂണ്‍ ആദ്യവാരമോ എടുക്കുമെന്നാണ് സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഐ സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസ്താവിച്ചു.
കേരള സംസ്ഥാനത്ത് 1500ഓളം സി.ബി എസ്‌.ഇ സ്‌കൂളുകളും അതിൽ ഏകദേശം 7 ലക്ഷത്തോളം കുട്ടികള്‍ പഠിക്കുകയും ചെയ്യുന്നു.

അതെ സമയം,പുതിയ അധ്യയന വര്‍ഷത്തില്‍ മാറ്റം വരുത്തി സി.ബി.എസ്‌.ഇ പുതിയ സിലബസ് പുറത്തിറക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഒൻപത് മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ സിലബസിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം ദീര്‍ഘ നാളത്തേയ്ക്ക് സ്‌കൂള്‍ അടച്ചിടേണ്ടി വന്നതിനെ തുടര്‍ന്നാണ് ഈ നടപടി. ലോക്ക്ഡൗണിന് ശേഷം ക്ലാസുകള്‍ ആരംഭിച്ചാല്‍ നിലവിലെ സിലബസ് പ്രകാരം അധ്യാപകര്‍ക്കു പഠിപ്പിച്ചു തീര്‍ക്കാന്‍ പ്രയാസമുണ്ടാകും എന്നതിനാലാണു മാറ്റം. വീട്ടിലിരിക്കുമ്ബോള്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലപ്രദമായി ഈ സമയം എങ്ങനെ വിനിയോഗിക്കാമെന്നും ഇതില്‍ നിര്‍ദ്ദേശങ്ങളുണ്ട്.
വിദ്യാര്‍ത്ഥികള്‍ വിഷാദരോഗത്തിലേക്കു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. 2021ലെ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി പഠഭാഗങ്ങള്‍ കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ മൂലം ഇത്രയും നാള്‍ ക്ലാസ് നടത്താന്‍ പറ്റാത്തിനെ തുടര്‍ന്നാണ് ഇത്. കൂടാതെ എന്‍സിഇആര്‍ടി, എന്‍ടിഎ അക്കാദമിക കലണ്ടറുകളും പരിഷ്‌കരിച്ചിട്ടുണ്ട്.

Comments (0)
Add Comment