എക്സൽ വി.ബി.എസ് രണ്ടാം റൗണ്ട് രജിസ്ട്രേഷൻ ആരംഭിച്ചു

പത്തനംതിട്ട : ആഗോളതലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്‌ നടക്കുന്ന എക്സൽ ഓൺലൈൻ വിബി എസിന്റെ രണ്ടാം റൗണ്ട് രജിസ്ട്രേഷൻ ആരംഭിച്ചു. ദൈവഹിതമെങ്കിൽ, വി.ബി.എസ്സ് ഏപ്രിൽ മാസം 20 മുതൽ 25 വരെ നടത്തുവാൻ അധികൃതർ താൽപ്പര്യപ്പെടുന്നു. വാട്സപ്പ്, യൂട്യൂബ് മാധ്യമങ്ങൾ വഴി നടക്കുന്ന വി.ബി.എസിന്റെ ആദ്യ റൗണ്ടിൽ 1000 പേർക്കായിരുന്നു പ്രവേശനം. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും അവരവരുടെ പ്രായം അനുസരിച്ചുള്ള വർക്‌ബുക്ക്, സോങ് ബുക്ക്‌, സർട്ടിഫിക്കറ്റ്, വീഡിയോ, ആക്ടിവിറ്റി, ക്രാഫ്റ്റ്, ബൈബിൾ പാഠങ്ങൾ തുടങ്ങിയവ നൽകും. ലോകത്തിന്റെ എവിടെ ഇരുന്നും ഇതിൽ പങ്കാളികളാകാം. രെജിസ്ട്രേഷൻ ഫീസുള്ള പ്രോഗ്രാമിലേക്കു മുൻ‌കൂർ പണം അടച്ചു രജിസ്റ്റർ ചെയ്യണം. (സാമ്പത്തികമായി ബുദ്ധിമുട്ടു നേരിടുന്നവർക്കു പ്രേത്യേക സ്‌പോൺസർഷിപ് ലഭ്യമാണ് )
ഇംഗ്ലീഷ്/ മലയാളം ഭാഷകളിലാണ് ക്ലാസുകൾ. ഇതു കുഞ്ഞുങ്ങളിലേക്കു പുത്തൻ വെളിച്ചം പകരും എന്നു ചെയർമാൻ റവ. തമ്പി മാത്യു പറഞ്ഞു. പാസ്റ്റർ അനിൽ ഇലന്തൂർ ഡയറക്ടർ ആയും ബെൻസൺ വർഗീസ് കോർഡിനേറ്റർ ആയും ഷിനു തോമസ് കൺവീനർ ആയും പ്രവർത്തിക്കും. ഷിബു കെ ജോൺ, ജോബി കെസി, സ്റ്റാൻലി റാന്നി, ബ്ലെസ്സൺ പി ജോൺ, കിരൺ കുമാർ, സുമേഷ് സുകുമാരൻ, ഡെന്നി ജോൺ, സാംസൺ ആർ എംഎം, ഗ്ലാഡ്‌സൺ ജയിംസ്, പ്രീതി ബിനു, ജിൻസി അനിൽ, ജീന ഷിനു, ആൻ ഐസക്, ആൻസി വിപിൻ, സുമി, പ്രത്യാശ് , ശ്രീകല, ഫേബ ഡെന്നിസ്, ലീന ബിജോയ്‌, ലിസാ വിജയൻ തുടങ്ങിയവർ ഓൺലൈൻ ട്രെയിനെർസ് ആയി പ്രവർത്തിക്കും എന്നു പാസ്റ്റർ ബിനു വടശ്ശേരിക്കര അറിയിച്ചു. (ഒരുമിച്ചു രജിസ്റ്റർ ചെയ്യുന്ന സൺ‌ഡേ സ്കൂളുകൾക്കും സഭകൾക്കും പ്രത്യേക ആനുകൂല്യം)

വിശദമായ വിവരങ്ങൾക്ക്:

+91 9595927117,
+91 95266 77871

Comments (0)
Add Comment