കോവിഡ് കാലത്ത് മാതൃകയായി പനവേലി ശാലേം അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭ.

കോവിഡ് കാലത്ത് മാതൃകയായി പനവേലി അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭ.

കോവിഡ് 19 നിമിത്തം ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്നവരെ സഹായിക്കുന്ന കേരള സർക്കാർ ദുരന്ത നിവാരണ പദ്ധതികളിൽ ഒന്നാണ് കമ്മ്യൂണിറ്റി കിച്ചൻ .
ഈ പദ്ധതിയുടെ ഭാഗമാവുകയാണ് പനവേലി ശാലേം AG ചർച്.
. പഞ്ചായത്തിലെ എല്ലാ വാർഡുകളെയും ഉൾപ്പെടുത്തി നടന്നുകൊണ്ടിരിക്കുന്ന വെട്ടിക്കവല പഞ്ചായത്തു കമ്മ്യൂണിറ്റി കിച്ചൺ പദ്ധതിയിൽ
100 പേർക് ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങളും പാചകത്തിന് ആവശ്യമുള്ള വിറകും വെട്ടിക്കവല പഞ്ചയാത്തു പ്രസിഡന്റും ഒപ്പം മാവേലിക്കര എം.പി ശ്രീ കൊടിക്കുന്നിൽ സുരേഷ് എന്നിവർക്ക് പാസ്റ്റർ സജിമോൻ ബേബി കൈമാറി …. ഏകദേശം 50 പേർക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും, വാളകം, ആയുർ ടൗണുകളിൽ ഡ്യൂട്ടിയിലുള്ള നാൽപതോളം പോലീസ് ഉദ്യോഗസ്ഥർക്ക്‌ ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുവാൻ സഭയ്ക്ക് സാധിച്ചു..

Comments (0)
Add Comment