സൗമ്യത മുഖമുദ്രയായുള്ള നല്ല അമരക്കാരൻ: പാസ്റ്റർ പി എസ് ഫിലിപ്പ് സൂപ്രണ്ട് സ്ഥാനത്തേക്ക്

പുനലൂർ: പാസ്റ്റർ പി എസ് ഫിലിപ്പ് എ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ആയി തിരെഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ രണ്ടു കാലയളവിൽ അസിസ്റ്റന്റ് സൂപ്രണ്ട് ആയി സേവനം അനുഷ്ഠിച്ചു വന്ന കർത്തൃ ദാസൻ ദീർഘ കാലമായി എ ജി യുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നു. പത്തനംതിട്ട ജില്ലയിലെ തോന്നിയാമലയാണ് സ്വദേശം. ഭാര്യ ലീലാമ്മ, ദൈവം ദാനമായി നല്‍കിയ മൂന്ന്‍ മക്കളും ശുശ്രൂഷയില്‍ കൈത്താങ്ങായി കൂടെ നില്‍ക്കുന്നു.
സഭാ പ്രവർത്തനങ്ങളുടെ ഭാഗമായി പുനലൂരിൽ താമസിക്കുന്ന ദൈവദാസൻ എ ജി സഭയുടെ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് , അസിസ്റ്റന്റ് സൂപ്രണ്ട് ,എസ് ഐ എ ജി അസിസ്റ്റന്റ് സൂപ്രണ്ട്, ജനറൽ സെക്രട്ടറി ,എ .ജി. ഐ കൗൺസിൽ അംഗം എന്നീ നിലയിൽ സഭയുടെ ഭാരതത്തിലെ എല്ലാ ഭരണ സംവിധാനങ്ങളിലും അംഗമായിരിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്. പുനലൂർ ബെഥേൽ ബൈബിൾ കോളേജ് പ്രിന്‍സിപ്പാള്‍ എന്ന നിലയിൽ ഇരുപത്തഞ്ചു വർഷം തുടർച്ചയായി സേവനം ചെയ്തു. ബെഥേലിന്റെ ചരിത്രനേട്ടം കൂടി ആണിത്. വേദശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പ്രായഭേദമന്യേ എല്ലാവരോടും സ്നേഹത്തോടും സൗമതയോടും കൂടിയുള്ള ഇടപെടലുകൾ മറ്റുള്ളവരിൽ നിന്നും ദൈവ ദാസനെ വ്യത്യസ്തനാക്കുന്നു. അസ്സംബ്ലിസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാലങ്ങൾ ഓർത്തെടുക്കുമ്പോൾ മറക്കാനാകാത്ത ഒട്ടനവധി നേട്ടങ്ങളും അതിലുപരി സഭാ, സാംസ്കാരിക, രാഷ്ട്രീയ വ്യക്തി ബന്ധങ്ങളും നേടി എടുത്ത് ജനസമ്മതനായി തീരുവാനും അദ്ദേത്തിനു ഇടയായി. ഇനിയുള്ള കാലയളവിൽ സഭയ്ക്കും പ്രസ്ഥാനത്തിനും, സമൂഹത്തിനും കൂടുതൽ പ്രയോജനപ്പെടുവാനിട യാകട്ടെയെന്നു ആശംസിക്കുന്നതിനോടോപ്പം സ്നേഹത്തിന്റെയും സൗമതയുടേയും പുഞ്ചിരിയുള്ള ആ മുഖം നേതൃത്വ സ്ഥാനത്ത് പുത്തൻ മാറ്റങ്ങൾക്കു തുടക്കം കുറിക്കട്ടെ എന്ന്‌ പ്രത്യാശിക്കുകയും ചെയ്യുന്നു. അനുമോദനങ്ങൾ .