കൊറോണ ഒരു വൈറസ് മാത്രമല്ല; ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിയായ ധീര

ആച്ചെന്‍: കൊറോണ എന്ന പേരിൽ ഒരുപക്ഷേ, നമ്മളിൽ ഭൂരിഭാഗം ജനവും നാം ആദ്യമായി അറിയുന്നത് ചൈനയിൽ നിന്നുമുള്ള കൊറോണാ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോഴായിരിക്കും. എന്നാൽ, ‘കൊറോണ’ എന്ന പേരിൽ, (കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കിരീടം എന്നാണ്) ക്രിസ്തു യേശുവിലുള്ള ആഴമായ വിശ്വാസത്തിന്റെ പേരില്‍ 16 വയസുള്ളപ്പോൾ ഈ രക്തസാക്ഷിത്വം വരിച്ചത് ധീര വനിതയുമാണ്. കൗമാര പ്രായത്തില്‍ തന്നെ കർത്താവായ യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ അതിക്രൂരവും അതിദാരുണമായ വിധത്തിലാണ് കൊറോണയെ റോമാക്കാര്‍ കൊന്നത്.

അടുത്തടുത്ത് നിൽക്കുന്ന രണ്ട് പനവൃക്ഷം വലിച്ച് താഴേക്ക് അടുപ്പിച്ചശേഷം അവളുടെ ശരീരത്തിന്റെ വലതുവശം ഒരു പനയിലും ഇടതുവശം രണ്ടാമത്തെ പനയിലും കെട്ടുക. അപ്രകാരം ബന്ധിച്ചശേഷം പന താഴേക്ക് വലിച്ചുനിറുത്തുന്ന കയറുകൾ ഛേദിച്ചു. പനകൾ അതിവേഗം പൂർവസ്ഥിതിയിലേക്ക് പോയപ്പോൾ അവളുടെ ശരീരം നെടുകേ പിളരുകയായിരുന്നു എന്നാണ് ചരിത്രവും ഐതീഹ്യവും സാക്ഷ്യപ്പെടുന്നത്.

ലോകമെങ്ങും മഹാമാരി പടരുന്ന പശ്ചാത്തലത്തിലാണ് കൊറോണയുടെ ശേഷിപ്പ് ജര്‍മ്മനിയിലെ ആച്ചെനിലെ കത്തീഡ്രലില്‍ പുനഃസ്ഥാപിക്കുവാനുള്ള തയാറെടുപ്പാണ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് റോയിട്ടേഴ്സ് അടക്കമുള്ള അന്തർദേശിയ പ്രമുഖ മാധ്യമങ്ങളും.

എ.ഡി 997ലാണ് കോറോണയുടെ ശേഷിപ്പ് ആച്ചെനിൽ കൊണ്ടുവന്നത്. പള്ളിയുടെ സ്ലാബിനടിയിൽ സൂക്ഷിച്ച ശേഷിപ്പ് 1911- 1912 കാലയളവിലാണ് ഇപ്പോഴത്തെ പെട്ടകത്തിലേക്ക് പുനഃസ്ഥാപിച്ചത്. ഒമ്പതാം നൂറ്റാണ്ടിൽ ചാർലിമേയിൻ ചക്രവർത്തിയാണ് ആച്ചെനിലെ കത്തോലിക്ക കത്തീഡ്രൽ പണികഴിപ്പിച്ചത്.സ്വര്‍ണ്ണം, വെള്ളി എന്നിവ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ പെട്ടകത്തിന് 93 സെന്റിമീറ്റര്‍ ഉയരവും 98 കിലോഗ്രാം ഭാരവുമുണ്ട്. ഒമ്പതാം നൂറ്റാണ്ടില്‍ ചാര്‍ലിമേയിന്‍ ചക്രവര്‍ത്തിയാണ് ആച്ചെനിലെ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം പണികഴിപ്പിച്ചത് എന്നും ചരിത്രം രേഖപ്പെടുത്തുന്നു.

Comments (0)
Add Comment