യുവരോഗിക്ക് വേണ്ടി സ്വയം വെന്റിലേറ്റര്‍ വേണ്ടെന്ന് വെച്ച് വൈദികൻ മരണത്തിന് കീഴടങ്ങി

റോം: ലോകം മുഴുവൻ കൊറോണ ബാധയാൽ ക്ലേശം അനുഭവിക്കുമ്പോൾ, ഇറ്റലിയിൽ സ്വന്തം ജീവന്‍ കൊടുത്തും യുവരോഗിയെ സ്നേഹിച്ച എഴുപത്തിരണ്ടുകാരനായ ഇറ്റാലിയന്‍ വൈദികൻ.

ഇറ്റലിയിലെ ലോവ്റെയിലെ ആശുപത്രിയില്‍ കോവിഡ്-19 രോഗബാധിതനായി കഴിയുകയായായിരുന്ന ഫാ. ഡോണ്‍ ജൂസപ്പെ ബെരാദേല്ലി എന്ന വൈദികനാണ് രോഗിയായ യുവാവിന് വേണ്ടി തന്റെ ശ്വസന സഹായി വേണ്ടെന്നുവെച്ചു മരണം വരിച്ചത്. കഴിഞ്ഞ മാര്‍ച്ച് 15ന് ആയിരുന്നു ലോകത്തെ മുഴുവൻ കണ്ണുനീരിലാഴ്ത്തിയ സംഭവം.

കൊറോണ രോഗത്തിന്റെ ഏറ്റവും കടുത്ത അവസ്ഥയില്‍ വെന്റിലേറ്റര്‍ കൂടാതെ ജീവിക്കുക എന്നത് അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് ഫാ. ബെരാദേല്ലി തന്റെ വെന്റിലേറ്റര്‍, ജീവിതത്തിന്റെ ആരംഭ ദിശയിലൂടെ കടന്നുപോകുന്ന പ്രിയ യൗവനക്കാരന് നൽകിയത്. വിശ്വാസികളിൽ സാമ്പത്തിക സഹായം ആവശ്യമായവർക്കായി സഹായങ്ങൾ നൽകുവാൻ മോട്ടോർ സൈക്കിളിൽ എത്തിയിരുന്ന അദ്ദേഹം ഇടവക സമൂഹത്തിന് ഏറെ പ്രിയങ്കരനായിരിന്നു. അതേസമയം ഇറ്റലിയിൽ ഇതുവരെ ഏകദേശം അറുപതോളം വൈദികരാണ് കൊറോണ രോഗത്താൽ നിത്യതയിൽ എത്തിയത്.
അതേസമയം, രണ്ട് ദിവസങ്ങളിലായി ഇറ്റലിയില്‍ കോവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ ആനുപാതിക കുറവ് ഉണ്ടാവുന്നുണ്ട്. ഇതുവരെ 6077 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.

ലോകത്താകെ മരിച്ചവരുടെ എണ്ണം 16,514 ആയി. രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി എഴുപത്തെട്ടായിരത്തി എണ്ണൂറ്റി നാല്പത്തൊമ്പതാണ്. ഒരു ലക്ഷത്തി രണ്ടായിരത്തി അറുപത്തൊന്‍പത് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു

Comments (0)
Add Comment