ഒറീസ്സയുടെ മണ്ണിൽ പുതുചരിത്രമെഴുതി കേരളാ സ്റ്റേറ്റ് പി.വൈ.പി.എ

റായ്ഗഡ : ഒറീസ്സയുടെ മണ്ണിൽ പുതു ചരിത്രമെഴുതുന്നതായി പി.വൈ.പി.എ ഏകദിന സെമിനാർ.

ഒറീസ്സ നോർത്ത് സോണിന്റെ നേതൃത്വത്തിൽ ലോക്കൽ പി.വൈ.പി.എ യൂണിറ്റുകൾ വിവിധ സഭകളിൽ ആരംഭിക്കുവാൻ തീരുമാനമെടുത്തു.

തിങ്കൾ രാവിലെ 10:00 മണി മുതൽ റായ്ഗഢ പെന്തെകൊസ്റ്റൽ ജെ.കെ പുർ സഭാ ഹാളിൽ വിവിധ സഭകളിൽ നിന്നും വിളിച്ചു ചേർത്ത 62 യുവജനങ്ങൾ പങ്കെടുത്തു.

കേരളാ സ്റ്റേറ്റ് പി.വൈ.പി.എയെ പ്രതിനിധീകരിച്ചു വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സാബു ആര്യപ്പള്ളിൽ, സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ എന്നിവർ നേതൃത്വം നൽകി.

ഒറീസ്സ (NZ) പ്രസിഡന്റ് പാസ്റ്റർ ഡോൺ കുരുവിള സെമിനാർ ഉത്‌ഘാടനം ചെയ്തു. വ്യത്യസ്തമായ പ്രോഗ്രാമുകളും, പ്രവർത്തനങ്ങളും വരും ദിവസങ്ങളിൽ ലോക്കൽ പി.വൈ.പി.എ പ്രവർത്തകരെ സംഘടിപ്പിച്ചു നടത്തുമെന്ന് ഒറീസ്സ (NZ)പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജോൺസി മാത്യൂസ് അറിയിച്ചു.

ഒറീസ്സാ നോർത്ത് സോൺ സ്റ്റേറ്റ് പി.വൈ.പി.എ ജനുവരി മാസത്തിൽ നിലവിൽ വന്നിരുന്നു. ഇവാ. ഹെബൽ നായിക് (വൈസ്-പ്രസിഡന്റ്), ശിവറാം നായിക് (സെക്രട്ടറി), മോഹൻ ശാമുവേൽ (ജോയിന്റ് സെക്രട്ടറി), സ്റ്റെയിൻസ് രാജേഷ് (ട്രഷറർ)എന്നിവരാണ് ഭാരവാഹികൾ.

ഒറീസ്സ നോർത്ത് സോൺ പ്രസിഡന്റ് പാസ്റ്റർ ഡോൺ കുരുവിളയുടെ നേതൃത്വത്തിൽ അനുഗ്രഹീതമായ പ്രവർത്തനങ്ങൾ ആണ് ഇവിടെ നടക്കുന്നത്. വിധവമാർക്ക് വേണ്ടി നിർമിക്കുന്ന ഭവനത്തിന്റെ നിർമാണം ഉൾപ്പെടെ നിരവധി പ്രൊജെക്ടുകൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ നടത്തപ്പെട്ട സെമിനാറിൽ ചരിത്രപരമായ നേട്ടം ഒറീസ്സയുടെ മണ്ണിൽ കേരളാ സംസ്ഥാന പി വൈ പി എയ്ക്ക് തുടക്കം കുറിക്കുവാൻ സാധിച്ചു, ഇത് വരെ പി. വൈ.പി.എ ലോക്കൽ തലങ്ങളിൽ ഇല്ലാതിരുന്ന സഭകളിൽ ആരംഭിക്കുവാൻ വേണ്ടുന്ന തീരുമാനം കൂടി വന്ന യുവജന പ്രതിനിധികൾ പ്രസ്തുത സെമിനാർ മൂലം കൈകൊണ്ടു.

ഐപിസി ഒഡീഷ റീജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജു എം. മാത്യു പ്രോഗ്രാം കോ- ഓർഡിനേറ്ററായി പ്രവർത്തിച്ചു. ബ്രദർ ജോൺസൻ ഡേവിഡ് അടൂർ ഗാനങ്ങൾ ആലപിച്ചു.

Comments (0)
Add Comment