കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. 2239 പേരാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 84 പേർ ആശുപത്രികളിലും 2155 പേർ അവരവരുടെ ഭാവങ്ങളിളുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിനെ തുടർന്ന്,140 സാമ്പികളുകൾ പരിശോധനയ്ക്ക് അയച്ചപ്പോൾ അവയിൽ 46 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്.

സംസ്ഥാന മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നത സമിതി യോഗത്തിലാണ് കൊറോണ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപ്പിക്കാൻ തീരുമാനിച്ചത്. വൈറസ് ബാധയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

നിലവിൽ ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്ന ആരുടെയും ആരോഗ്യനിലയിൽ ആശങ്ക വേണ്ട എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. അതിനായി, ആരോഗ്യ വകുപ്പ് സംസ്ഥാന തലത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് ബാധ സംശയിക്കുന്നവരുടെ തുടർ ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് കൂട്ടി ചേർത്തു.

Comments (0)
Add Comment