അടൂർ ഒരുങ്ങി, പുതു ചരിത്രം കുറിക്കാൻ ഇനി ഒരു ദിനം ബാക്കി.

അടൂർ : നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ വാർഷിക ജനറൽ കൺവൻഷനു വേണ്ടി ഒരുങ്ങി അടൂർ.

അടൂർ-പറന്തലിൽ പുതുതായി വാങ്ങിയ ഗ്രൗണ്ടിൽ താത്കാലിക കൺവെൻഷൻ പന്തലിന്റെ പണികൾ 90 ശതമാനവും പൂർത്തിയായി.

പല രീതിയിൽ ഉള്ള എതിർപ്പുകൾ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ പതിനായിരത്തിൽ പരം പേർക്ക്‌ ഒന്നിച്ചിരുന്നു ആരാധിക്കുവാൻ സാധിക്കുന്ന കൂറ്റൻ പന്തലും മറ്റ് ക്രമീകരണങ്ങളും ചെയ്ത് തീർക്കുവാൻ സാധിച്ചത് വളരെ അധികം പ്രശംസനീയമാണ്.
ഗ്രൗണ്ടിനോട് ചേർന്ന് തന്നെ പ്രത്യകം ക്രമികരിച്ചിരിക്കുന്ന വാഹന പാർക്കിങ് സൗകര്യം, റീഫ്രഷ്മെന്റ്‌ കൗണ്ടറുകൾ, സി എ, സൻഡേ സ്കൂൾ ഡിപ്പാർട്ട്‌മെന്റ് കൗണ്ടറുകൾ,
മീഡിയ സെന്റർ, മെഡിക്കൽ എയ്ഡ്പോസ്റ്റ്, അതിവിശാലമായ ഭക്ഷണശാല തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടി ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് ഈ വർഷത്തെ ജനറൽ കൺവെൻഷൻ ആദ്യമായി അടൂർ മണ്ണിൽ നടത്തപ്പെടുന്നത്.

ഫെബ്രുവരി 4 മുതൽ 9 വരെ ആണ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌റിക്ട കൗണ്സിലിന്റെ ജനറൽ കൺവെൻഷൻ നടക്കുന്നത്. പുതിയ കൺവെൻഷൻ നഗറിന്റെ ഉത്ഘാടനം ഫെബ്രുവരി 4 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടും. കൂടാതെ ഈ കൺവെൻഷനിൽ 9 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ പങ്കെടുക്കും. അനുഗ്രഹീതരായ കർത്തൃദാസന്മാർ ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കും പ്രശസ്ത ഗായകൻ ഡോക്ടർ ബ്ലെസ്സൺ മേമന നയിക്കുന്ന ഗാന ശുശ്രുഷയോടൊപ്പം എ ജി ക്വയർ ഗാനങ്ങൾ ആലപിക്കയും ചെയ്യും.

Comments (0)
Add Comment