ഐ.പി.സി ഫെയ്ത്ത് സെന്റർ ഒരുക്കുന്ന ഡിവൈൻ ഫെയ്ത്ത് ഫെസ്റ്റിവൽ – 2020;ഇന്ന് മുതൽ

ചെങ്ങന്നൂർ: ചെങ്ങന്നൂർ പട്ടണത്തിൽ ഇനി ആത്മീയ ഉത്സവത്തിന്റെ നാളുകൾ. ഐ.പി.സി ഫെയ്ത്ത് സെന്റർ ഒരുക്കുന്ന ഡിവൈൻ ഫെയ്ത്ത് ഫെസ്റ്റിവൽ- 2020 ചെങ്ങന്നൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബിസിനസ്‌ ഇന്ത്യ ഗ്രൗണ്ടിൽ ജനുവരി 27 (ഇന്ന്) മുതൽ ഫെബ്രുവരി 1 വരെ. ആദ്യ ദിവസം ഒഴികെ ബാക്കിയെല്ലാ ദിവസവും പകലും രാത്രിയിലുമായി 2 യോഗങ്ങൾ ക്രമിച്ചിരിക്കുന്നു.

ജനുവരി 27ന് വൈകുന്നേരം 6 മണിയോടെ ആരംഭിക്കുന്ന യോഗം, ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നെടുവേലിൽ പ്രാർത്ഥിച്ചു ഉത്‌ഘാടനം നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പകൽ 10:30 മണിക്കും വൈകുന്നേരം 6:30 യഥാക്രമം മീറ്റിംഗുകൾ ആരംഭിക്കുന്നതായിരിക്കും.

കർത്താവിൽ ലോകപ്രസിദ്ധരായ പാ.വർഗീസ് എബ്രഹാം (രാജു മേത്ര), പാ.ബാബു ചെറിയാൻ (പിറവം), പാ.പി.സി ചെറിയാൻ (റാന്നി), പാ.സുഭാഷ് (കുമരകം), പാ.ഐ ജോൺസൻ (കുണ്ടറ), പാ.പ്രിൻസ് (റാന്നി), പാ.തോമസ് ഫിലിപ്പ് (വെൺമണി), പാ.റെജി (ശാസ്താംകോട്ട), പാ.ഫെയ്ത്ത് ബ്ലെസ്സൺ, പാ.കെ സി ശാമുവേൽ, എന്നിങ്ങനെ ഒട്ടനവധി ദൈവദാസന്മാർ ഓരോ ദിവസങ്ങളിലും പകലും രാത്രിയിലുമായി ശുശ്രുഷിക്കുന്നു.

പാസ്റ്റർ ലിബിൻ റാന്നിയും, ബ്രദർമാരായ ജോയൽ പടവത്തും, ബിനോയ്‌. കെ. ചെറിയാനും ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.
കടന്നു വരുന്നവർക്ക് മടങ്ങി പോകാൻ സൗജന്യമായി വാഹനസൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

1989 കാലഘട്ടത്തിൽ, പാസ്റ്റർ പി.കെ കോശിക്ക് ലഭിച്ച ദൈവിക കാഴ്ചപ്പാടിൽ ഐ.പി.സി ഫെയ്ത്ത് സെന്റർ ആരംഭിക്കുകയും തുടർന്ന് ചെങ്ങന്നൂർ പട്ടണത്തിൽ
1992 മുതൽ കഴിഞ്ഞ 28 വർഷങ്ങളായി ഒരു മുടക്കവും വരാതെ ഈ കൺവെൻഷൻ എല്ലാ വർഷവും വളരെ ഭംഗിയായും അതിലുപരി ഏറ്റവും അനുഗ്രഹപൂർണമായും നടന്നു വരികയും, അതിലുടെ ആയിരങ്ങൾ ചെങ്ങന്നൂർ പട്ടണത്തിൽ സത്യദൈവ അറിയുകയും ആ സഭ വളർന്ന് ഇന്ന് വലിയ ഒരു കൂട്ടമായി മാറിയിരിക്കുന്നു

Comments (0)
Add Comment