യു പി എഫ് ഭക്തവത്സലൻ സംഗീതപുരസ്‌കാരം പ്രഖ്യാപിച്ചു

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് യൂത്ത് വിങിന്റെ യു പി എഫ്- ഭക്തവത്സലൻ സംഗീത പുരസ്‌കാരത്തിന്* സൂര്യ സ്റ്റാൻലി അർഹയായി.

ചർച്ച് ഓഫ് ഗോഡ് ചേലക്കര കുറുമല ദൈവസഭാംഗമായ സ്റ്റാൻലിയുടെ ഭാര്യയാണ് കൂത്താട്ടുകുളം ഇടമനക്കുന്നേൽ ഇ ആർ മണിയുടെയും തങ്കമ്മയുടെയും മകളാണ് ബി.എഡ് ബിരുദധാരിയാണ്.

യു പി എഫ് യൂത്ത് വിങ്ങിന്റെ യൂത്ത് ഫെസ്റ്റിവലിൽ സംഗീതമത്സരത്തിനു ഏറ്റവും കൂടുതൽ പോയിന്റ് നേടിയാണ് സൂര്യ സ്റ്റാൻലി അവാർഡിന് അർഹയായത്. ക്രൈസ്തവസംഗീത ലോകത്തെ അനുഗ്രഹീത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ തന്റെ സ്വദേശത്തെ സംഗീതപ്രതിഭകളെ കണ്ടെത്തി മുഖ്യാധാരയിലെത്തിക്കുന്നതിന് വളരെ താല്പര്യത്തോടെയാണ് ഈ അവാർഡ് നൽകുന്നത്

ദൈവം നൽകിയ താലന്തുകൾ ദൈവനാമ മഹത്വത്തിനായ് കൂടുതൽ വിനിയോഗിക്കുവാൻ പ്രചോദനം നൽകുവാനാണ്‌ ഈ അവാർഡെന്ന് പാസ്റ്റർ ഭക്തവത്സലൻ പറഞ്ഞു

ജനുവരി 24 മുതൽ 26വരെ കുന്നംകുളം സുവാർത്താ നഗറിൽ നടക്കുന്ന റിവൈവൽ 2020 യു പി എഫ് 39മത് വാർഷീക കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ വെച്ച് ഈ അവാർഡ് സൂര്യ സ്റ്റാൻലിക്ക് നൽകും

Comments (0)
Add Comment