എ.ജി.മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ പരീക്ഷ മൂല്യനിർണയം; ഡിസംബർ 28ന്

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ്‌ ചർച്ച്, മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ നവംബർ 24ന് നടത്തിയ വാർഷിക പരീക്ഷയുടെ മൂല്യ നിർണയം ഡിസംബർ 28ന് ഫസ്റ്റ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മാവേലിക്കരയിൽ പകൽ 9 മണിക്ക് എ.ജി അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക്.വി. മാത്യു പ്രാർത്ഥിച്ചു ചടങ്ങിന് തുടക്കം കുറിക്കും. തുടർന്ന് 200ൽ പരം അധ്യാപകരുടെ സാന്നിധ്യത്തിൽ മൂല്യ നിർണയം ആരംഭിക്കും.

തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 53 സെക്ഷനുകളിൽ നിന്നും, 820 സഭകളിൽ നിന്നായി ഏകദേശം പതിനായിരത്തിൽ പരം വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ ഈ വർഷം പരീക്ഷ എഴുതിയിരുന്നു.

മൂല്യ നിർണയത്തിന് ശേഷം, അന്ന് തന്നെ ഫലം (റാങ്ക്, ഗ്രേഡ്)
പ്രഖ്യാപിക്കുകയും ചെയ്യുന്നതായിരിക്കും. അധ്യാപകരുടെ മൂല്യനിർണ്ണയം പരിശോധിക്കാൻ ഓരോ ഗ്രേഡിൽ 4 ചീഫിനെ വീതം നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ 20 സൂപ്പർവൈസർമ്മാരും മേൽനോട്ടം വഹിക്കുകയും ചെയ്യുമെന്ന് സൺ‌ഡേ സ്കൂൾ ഡയറക്ടർ ബ്രദർ സുനിൽ.പി. വർഗീസ് ശാലോം ധ്വനിയെ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് ബന്ധപെടുക;

ബ്രദർ സുനിൽ.പി. വർഗീസ് (ഡയറക്ടർ ) +919495120127
ബ്രദർ ബാബു ജോയി (സെക്രട്ടറി )
ബ്രദർ ബിജു ഡാനിയേൽ (ട്രഷറർ)

Comments (0)
Add Comment