എ.ജി. മലയാള ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ താലന്ത് മത്സരം ഡിസംബർ 14ന്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സണ്ടേസ്കൂളിന്റെ ആഭിമുഖ്യത്തിൽ താലന്ത് പരിശോധനാ ഡിസംബർ 14ന് പുനലൂരിൽ സ്ഥിതി ചെയ്യുന്ന ബെഥേൽ എ.ജി തീയോളോജികൾ സെമിനാരിയിൽ വെച്ച് പകൽ 9മണി മുതൽ നടത്തപ്പെടുവാൻ അധികൃതകർ താത്പര്യപ്പെടുന്നു.

മലയാള ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡയറക്ടർ ബ്രദർ സുനിൽ. പി. വർഗ്ഗീസ് ഉത്ഘാടനം ചെയ്യുകയും തുടർന്ന് സെക്രട്ടറി ബ്രദർ ബാബു ജോയി അധ്യക്ഷ വഹിക്കുന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ട്രഷറർ ബ്രദർ ബിജു ഡാനിയേൽ സ്വാഗതം ആശംസിക്കുകയും ചെയ്യുന്നതായിരിക്കും.

മലയാള എ.ജി സഭകളുടെ ഉത്തര, മധ്യ, ദക്ഷിണ മേഖലകളിൽ നടന്ന മത്സരങ്ങളിൽ നിന്നും ഒന്നും, രണ്ടും, മൂന്നും, സ്ഥാനങ്ങൾ കരസ്ഥമാക്കിയ എല്ലാ സെക്ഷനിൽ നിന്നുമുള്ള സണ്ടേസ്കൂൾ വിദ്യാർത്ഥികളും അവരെ അതിന് പ്രാപ്തമാക്കിയ അധ്യാപകരുമാണ് പുനലൂരിൽ നടക്കുന്ന ഡിസ്ട്രിക്ട് താലന്ത് പരിശോധനയിൽ മാറ്റുരയ്ക്കാൻ പോകുന്നത്.

ബിഗിനർ, പ്രൈമറി, ജൂനിയർ, ഇന്റർമീഡിയേറ്റ്, സീനിയർ എന്നീ ക്ലാസുകളിൽ നിന്നും പതിനായിരത്തോളം വരുന്ന വിദ്യാർത്ഥിവിദ്യാർത്ഥിനികളിൽ നിന്നും ഏകദേശം 600 മത്സരാർത്ഥികൾ പങ്കെടുക്കുന്നു.

അനന്തരം, മത്സരശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ മത്സരിച്ചതിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യുന്നതായിരിക്കും.
സമാപന സമ്മേളനത്തിൽ എ.ജി മലയാള ഡിസ്ട്രിക് സൂപ്രണ്ട് റവ.ഡോ.പി.എസ്.ഫിലിപ്പ് സമ്മാനദാനം നിർവഹിക്കും, സൺ‌ഡേ സ്‌കൂൾ ഡയറക്ടർ ബ്രദർ സുനിൽ.പി.വർഗ്ഗിസ് അധ്യക്ഷത വഹിക്കുകയും ചെയ്യും.

Comments (0)
Add Comment