ഐ.പി.സി 2019-2022 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു

കുമ്പനാട് : ഐ.പി.സി 2019-2022 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ജനറൽ പ്രസിഡന്റ്‌ ആയി പാസ്റ്റർ ടി. വത്സൻ എബ്രഹാം, വൈസ് പ്രസിഡന്റായി പാസ്റ്റർ വിത്സൺ ജോസഫ്, സെക്രട്ടറിയായി പാസ്റ്റർ സാം ജോർജ്, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ എം.പി. ജോർജുകുട്ടി, ട്രഷറർ ആയി ബ്രദർ സണ്ണി മുളമൂട്ടിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബർ 23ന് കുമ്പനാട് വെച്ച് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും സഭാ പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുത്തു.

തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും ശാലോം ധ്വനിയുടെ ആശംസകൾ

Comments (0)
Add Comment