കുമ്പനാട്ട് പാലം ഒരു തണലായി …!!

കുമ്പനാട്ട് : നീണ്ട വർഷങ്ങൾക്കുശേഷം ലോകത്തിന്റെ പല ഭാഗത്തും സ്വദേശത്തും ആയിരിക്കുന്ന സുഹൃത്തുക്കൾ ചേർന്ന് സഹായ ഹസ്തം എന്ന ഒരു ആശയത്തിലേക്കു വരുകയും ബാല്യകാലം അവരുടെ ജീവിതത്തിനെ സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ഉള്ള കാര്യങ്ങളിലേക്ക് കൊണ്ടെത്തിച്ചു . പലരുടെയും ആയുസിന്റെ ഒരു നല്ല ഭാഗം ചിലവഴിച്ചത് കേവലം ഒരു കനാൽ പാലം ആയിരുന്നു ,പുകവലി ,മദ്യപാനം എന്നിവ ജീവിതത്തിന്റെ തിരിച്ചറിവില്ലാത്ത പ്രായത്തിനെ കാർന്നു തിന്നപ്പോൾ ,സുവിശേഷം പലരുടെയും ജീവിതം മാറ്റിമറിച്ചു ഏകദേശം നീണ്ട ഇടവേളക്കുശേഷം ലോകത്തിന്റെ വിവിധ കോണുകളിൽ ഇരുന്നു കൊണ്ട് ഒറ്റപെടുത്തിയ ദേശക്കാരുടെ മുൻപിൽ ഇതാ മനുഷ്യനെ സ്നേഹിക്കാനും ,സഹായിക്കാനും ചേർത്ത് പിടിക്കാനും ക്രിസ്തുവിന്റെ സ്നേഹത്തിൽ ഇപ്പോൾ പാലത്തിൽ ഒന്നിച്ചു ചേർന്ന് തങ്ങൾ സ്വരൂപിച്ച ഒരു ചെറിയ സഹായ ഹസ്തം ശാരീരിക പ്രയാസത്തിലായിരുന്ന മനോജ് തമ്പിക്ക് പാസ്റ്റർ ഷെറി കൈമാറുകയും അതോടൊപ്പം സുനിൽകണിയാമുറ്റം, റെജി സാമുവേൽ കെ. റ്റി. തോമസ് മറ്റ് സുഹൃത്തുക്കളും ഭവനത്തിൽ സന്ദർശിക്കുകയും ചെയ്തു.
ഇതിന്റെ പുറകിൽ അമേരിക്ക ,കാനഡ ,കുവൈറ്റ് ,ഷാർജ ,ദുബൈ എന്നീ രാജ്യങ്ങളിലുള്ള സുഹൃത്തുക്കളുടെ നിസ്വാർത്ഥമായ സഹകരണമാണ് പാലത്തിന്റെ വിജയത്തിന് കാരണം.
നീണ്ട വർഷങ്ങൾക്കുശേഷം എല്ലാവരെയും കോർത്തിണക്കി ഈ ആശയത്തിലേക്ക് കൊണ്ടുവരുവാനും അവരെ കോർഡിനേറ്റ് ചെയ്യാനും Br.അജികുമ്പനാടിന്റെ ഇടപെടൽ എടുത്തു പറയത്തക്കതാണ് …

“പാലം” എന്ന വാട്സ്ആപ് ഗ്രൂപ്പ് ഇപ്പോൾ ചിലരുടെ ജീവിതത്തിൽ ഒരു തണലായി… !!

Comments (0)
Add Comment