സംസ്ഥാന പി.വൈ.പി.എ “ലവ് ജീസസ്” ക്യാമ്പയിന് പുനലൂരിൽ അനുഗ്രഹീത തുടക്കം.

പുനലൂർ : പാപത്തിന്റെ പ്രലോഭനങ്ങളിൽ വീണ് പെന്തക്കോസ്തു പ്രമാണത്തെ വലിച്ചെറിയാതിരിക്കാൻ സംസ്ഥാന പി.വൈ.പി.എയുടെ ‘ലവ് ജീസസ്’ ക്യാമ്പയിന് ഇന്ന് പുനലൂർ തൊളിക്കോട് ഐ.പി.സി സഭയിൽ ഉജ്ജല തുടക്കമായി. പുനലൂർ സെന്റർ പി.വൈ.പി.എയുമായി ചേർന്നാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്‌.

സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റ്‌ സുവി. അജു അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.പി.സി സംസ്ഥാന വൈസ് – പ്രസിഡന്റ് പാസ്റ്റർ. സി.സി എബ്രഹാം ക്യാമ്പയിന്റെ ഉത്ഘാടനം നിർവഹിച്ചു. സുവി. ഇസ്മായേൽ ക്ലാസ് നയിച്ചു.

പി.വൈ.പി.എ സംസ്ഥാന വൈസ്- പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപ്പള്ളിൽ സ്വാഗതം അറിയിക്കുകയും പുനലൂർ സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ സജിമോൻ ഫിലിപ്പ് പ്രോഗ്രാമിനെ പറ്റിയുള്ള വിശദീകരണം നടത്തുകയും ചെയ്തു.

ദൈവസ്നേഹത്തെ കവിയുന്ന ഒന്നും ഉലകത്തിൽ ഇല്ലെന്നും നമ്മുടെ ദൈവിക ബന്ധത്തെ തകർക്കുന്ന യാതൊന്നിനും ജീവിതത്തിൽ സ്ഥാനം നൽകരുതെന്നും ക്ലാസ്സുകളിലൂടെ വന്നു കൂടിയ യുവജനങ്ങളെ ഉത്‌ബോധിപ്പിച്ചു.

പി.വൈ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബ്രദർ സന്തോഷ് എം. പീറ്റർ, സംസ്ഥാന പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, പാസ്റ്റർ വിക്ടർ മലയിൽ (സംസ്ഥാന പി വൈ പി എ ഓഫീസ് സെക്രട്ടറി), പുനലൂർ സെന്റർ പി.വൈ.പി.എ എക്സിക്യൂട്ടീവ്സ് എന്നിവർ നേതൃത്വം നല്കി. സെന്റർ പി.വൈ.പി.എ വൈസ് പ്രസിഡന്റ് ഷിബിൻ നേതൃത്വം നൽകിയ ഗിലെയാദ്‌ മ്യൂസിക് ഗാനശ്രുശ്രുഷക്ക് നേതൃത്വം നൽകി.

‘ലവ് ജീസസ്’ പ്രോഗ്രാമിന് കടന്ന് വന്ന് സഹകരിച്ച എല്ലാവർക്കും പുനലൂർ സെന്റർ പി.വൈ.പി.എ സെക്രട്ടറി പാസ്റ്റർ ഷിബു കുരുവിള നന്ദി പ്രകാശിപ്പിച്ചു.

Comments (0)
Add Comment