കേരളത്തിൽ ആദ്യമായി ഭൂതല സിഗ്‌നല്‍ ലൈറ്റ്, തിരുവനന്തപുരത്ത് സ്ഥാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഭൂതല ട്രാഫിക് ലൈറ്റ് സിഗ്നൽ സംവിധാനം തിരുവനസന്തപുരത്ത് പട്ടം ജങ്ഷനിൽ സ്ഥാപിച്ചു. ഇത് തികച്ചും എൽ.ഇ.ഡി. ട്രാഫിക് സിഗ്നൽ ആണ്.

ഗതാഗത ബോധവത്കരണത്തിനും അപകടനിരക്ക് കുറയ്ക്കുന്നതിനുമാണ് പുതിയ രീതി പരീക്ഷിക്കുന്നത്.
സീബ്രാ ലൈനിനോടുചേർന്നുള്ള സ്റ്റോപ്പ് ലൈനിൽ റോഡുനിരപ്പിൽനിന്ന് അരയിഞ്ച് ഉയരത്തിലാണ് ട്രാഫിക് സിഗ്നലിനുള്ള ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. രാത്രിയിൽ അരക്കിലോമീറ്റർ ദൂരെയും പകൽസമയത്ത് 300 മീറ്റർ അകലെയും വാഹനങ്ങൾക്ക് വ്യക്തമായി റോഡിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകൾ കാണാനാകും.
ഭാരം കൂടിയതും അല്ലാത്തതുമായ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകൾക്ക് കേടുപാടുണ്ടാകുമോ എന്നറിയാനും പ്രവർത്തനശേഷി പരിശോധിക്കാനുമാണ് ഒരുമാസത്തെ പ്രവർത്തനം പരീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

Comments (0)
Add Comment