ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് തൃശ്ശൂരില്‍ ഒരുങ്ങുന്നു

ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് തൃശ്ശൂരില്‍ ഒരുങ്ങുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിച്ചു വരികയാണ്.

പക്ഷികള്‍ക്ക് വിശാലമായി പറക്കാനുള്ള ഇടമൊരുക്കാന്‍ ചൈനയില്‍ നിന്നും വിദഗ്ദ്ധ സംഘം ജൂണിലെത്തും. പക്ഷികള്‍ക്ക് പറക്കാനുള്ള വലിയ ഇടം മുഴുവന്‍ പ്രത്യേക നെറ്റിട്ട് മറയ്ക്കും. കാഴ്ചക്കാര്‍ക്ക് പക്ഷികളെ കാണുകയും ചെയ്യാം പക്ഷികള്‍ക്ക് പറക്കാന്‍ ഇഷ്ടംപോലെ സ്ഥലവും കിട്ടും. ചൈനയിലാണ് അതി വിശാലമായ ഈ കൂടിനുള്ള ഇരുമ്ബ് നെറ്റ് നിര്‍മിക്കുന്നത്.

ചെറുകൂടുകളില്‍ കഴിയുന്ന സിംഹവും പുലിയും കടുവയുമെല്ലാം ഇനി കാട്ടിലെന്ന പോലെ ഓടിനടക്കും.

ഇതെല്ലാം കാഴ്ച്ചക്കാര്‍ക്ക് അടുത്തുനിന്ന് കാണാം. എന്നാല്‍ സിംഹത്തിനും പുലിക്കും കടുവയ്ക്കും കാഴ്ചക്കാരുടെ അടുത്തേയ്ക്ക് വരാനുമാവില്ല.

കാഴ്ചക്കാരുടെയും മൃഗങ്ങളുടെയും മധ്യേ അഞ്ച് മീറ്റര്‍ താഴ്ചയിലുള്ള വലിയ കിടങ്ങുകളുടെ നിര്‍മാണം പുരോഗമിക്കുകയാണിപ്പോള്‍. വ്യൂ പോയിന്‍റില്‍ പ്രത്യേക ഗ്ലാസിട്ട് സുരക്ഷയൊരുക്കും വിധമാണ് നിര്‍മാണം നടത്തുന്നത്.

Comments (0)
Add Comment