പിവൈസി മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു

തിരുവല്ല: ചരിത്ര നിയോഗത്തിന് തുടക്കം കുറിച്ചു കൊണ്ട് മലയാള പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യ പ്രസ്ഥാനമായ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. മാർച്ച് മൂന്നിന് വടശേരിക്കരയിൽ നടന്ന സ്നേഹ സംഗീതം പ്രോഗ്രാമിൽ ഡോ. ബ്ലസൻ മേമന പിവൈസി പ്രസിഡണ്ട് പാ.ലിജോ കെ. ജോസഫിൽ നിന്ന് ആദ്യത്തെ അംഗത്വം സ്വീകരിച്ചു. സമ്മേളനത്തിൽ ജന.സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ പ്രവർത്തന വിശദികരണം നടത്തി.പിവൈസി അഡ്മിനിസ്ട്രേറ്റർ പാ.റെണാൾഡ് കെ സണ്ണി നേതൃത്വം നൽകി.

സഭയിൽ നിന്നും സമൂഹത്തിലേക്ക് എന്ന ആപ്തവാക്യവുമായി പെന്തക്കോസ്ത് യുവജനങ്ങൾക്കിടയിലേക്ക് കയറിവന്ന പിവൈസിയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ഏറെ പ്രൊത്സാഹനമായിരുന്നു. ഇരുനൂറിലധികം ലീഡേഴ്സ് ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളായി പിവൈസിയോട് ചേർന്ന് പ്രവർത്തിക്കുന്നു. സാമൂഹിക പ്രവർത്തനം പെന്തക്കോസ്ത് സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

പിവൈസി അഡ്മിനിസ്ട്രേറ്റിവ് വിഭാഗം ചെയർമാൻ ജിനു വർഗീസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് കാമ്പയിന്റ ചുമതല. ഡിസംബർ അവസാനത്തോടെ ഒരു ലക്ഷം പേരെ പിവൈസിയുടെ ഭാഗമാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.

Comments (0)
Add Comment