കേരളത്തില്‍ അടുത്തയാഴ്ച ചൂട് കുത്തനേ കൂടും: എട്ട് ഡിഗ്രി വരെ കൂടാമെന്ന് മുന്നറിയിപ്പ്‌

തിരുവനന്തപുരം: കേരളത്തിൽ വരുന്ന ഏതാനും ദിവസങ്ങളിൽ വലിയ തോതിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി മുതൽ എട്ട് ഡിഗ്രി വരെ പെട്ടെന്ന് ചൂട് കൂടിയേക്കാമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ പൊതുവിൽ 2 മുതൽ 4 ഡിഗ്രീ വരെ ചൂട് കൂടാനിടയുണ്ട്. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് മേഖലയിൽ മാർച്ച് അഞ്ചിന് ശരാശരിയിൽനിന്നും 8 ഡിഗ്രിയിൽ അധികം ചൂട് വർദ്ധിക്കുവാൻ സാധ്യതയുണ്ട് എന്നും അനുമാനമുണ്ട്.

മുന്നറിയിപ്പ് ഇപ്രകാരം

കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിൽ നിന്നും കൂടുവാൻ ഉള്ള സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മോഡൽ അവലോകനങ്ങളിൽ കാണുന്നു. നിലവിലെ അനുമാനപ്രകാരം കേരളത്തിൽ പൊതുവിൽ 2 മുതൽ 4 ഡിഗ്രീ വരെ ചൂട് കൂടുതൽ ആയേക്കാം. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് മേഖലയിൽ 5-3-2019ന് ശരാശരിയിൽനിന്നും 8 ഡിഗ്രീയിൽ അധികം ചൂട് വർദ്ധിക്കുവാൻ സാധ്യതയുണ്ട് എന്നും നിലവിലെ അനുമാനം സൂചിപ്പിക്കുന്നു.

മോഡൽ അനുമാനങ്ങൾ അനുബന്ധമായി ചേർക്കുന്നു.

മേൽ സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങൾക്കായി ചുവടെ ചേർക്കുന്ന നടപടികൾ നിർദേശിക്കുന്നു.

പൊതുജനങ്ങൾ 11 AM മുതൽ 3PM വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുന്നു
നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക
രോഗങ്ങൾ ഉള്ളവർ 11 AM മുതൽ 3PM വരെ എങ്കിലും സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക
പരമാവധി ശുദ്ധജലം കുടിക്കുക
അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
വിദ്യാർത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴിൽ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം.
തൊഴിൽ സമയം പുനഃക്രമീകരിച്ചു വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് എൽക്കേണ്ടി വരുന്നു തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. തൊഴിൽദാതാക്കൾ ഈ നിർദേശം പാലിക്കു

Comments (0)
Add Comment